Sorry, you need to enable JavaScript to visit this website.

മഹാഭാരത ശേഷിപ്പുകള്‍ തേടി ദല്‍ഹിയിലെ പുരാനാ ഖിലയില്‍ ഉല്‍ഖനനം നടത്തുന്നു

ന്യൂദല്‍ഹി- മഹാഭാരത പുരാണത്തിലെ ശേഷിപ്പുകള്‍ തേടി ദല്‍ഹിയിലെ പുരാനാ ഖിലയില്‍ (പഴയ കോട്ട) ഉല്‍ഖനനം നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എ.എസ്.ഐ) നീക്കം. 16-ാം നൂറ്റാണ്ടിലെ ഈ കോട്ടയില്‍ നടന്നു വന്ന ഖനനം അവസാനിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയൊരു ഖനനം തുടങ്ങാനിരിക്കുന്നത്. ലക്ഷ്യം എഎസ്‌ഐ വ്യക്തമാക്കുന്നില്ലെങ്കിലും മുന്‍ ഖനനങ്ങളിലെ കണ്ടെത്തലുകളും ഗവേഷണങ്ങളും തുടരുന്നതിന്റെ ഭാഗമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. പുരാന കിലയും മഹാഭാരതവും തമ്മിലുള്ള ബന്ധവും ഈ ഗവേഷണല്‍ ഒരു വിഷയമാണ്. എന്നാല്‍ ഇത്ര ചുരുങ്ങിയ കാലയളില്‍ വീണ്ടും ഒരു ഖനനം കുടി ആരംഭിക്കുന്നത് അസാധാരണ നടപടിയാണെന്ന് ഇതുമായി ബന്ധമുള്ളവര്‍ പറയുന്നു.

ഹിന്ദു പുരാണത്തിലെ ഇന്ദ്രപ്രസ്ഥ നഗരം സ്ഥിതി ചെയ്തിരുന്നത് ഈ കോട്ട നില്‍ക്കുന്നതിടത്താണെന്ന ഒരു ഊഹം നിലനില്‍ക്കുന്നുണ്ട്. മഹാഭാരതത്തിലെ പാണ്ഡവരുടേയും കൗരവരുടേയും തലസ്ഥാനമാണ് ഇന്ദ്രപ്രസ്ഥം. വസന്ത് സ്വര്‍ണകറുടെ നേതൃത്വത്തില്‍ നടന്ന 2018ല്‍ അവസാനിച്ച ഖനനത്തില്‍ കോട്ടയ്ക്ക് മഹാഭാരതവുമായി ബന്ധമുള്ളതിന് തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

പുതിയ ഖനനം ഒന്നര മാസത്തിനകം ആരംഭിക്കാനാണ് എഎസ്‌ഐ തീരുമാനം. പുരാവസ്തുശാസ്ത്രജ്ഞന്‍ ബി ആര്‍ സിങിന്റെ നേതൃത്വത്തിലായിരിക്കുമിത്. മൂന്ന് മാസത്തിനകം വിരമിക്കാനിരിക്കുന്ന ഉദ്യോഗസ്ഥനാണ് സിങ്. ഇങ്ങനെ ഖനനം അവസാനിക്കുന്നതിനു മുമ്പ് തന്നെ വിരമിക്കുന്ന ഒരു പുരാവസ്തു ഗവേഷകനെ വച്ചുള്ള പുതിയ ഖനനം പലരേയും അമ്പരിപ്പിച്ചിട്ടുണ്ട്.
 

Latest News