നഴ്‌സറി  കുട്ടികളുടെ മുഖത്തേയ്ക്ക് രാസവസ്തു  സ്‌പ്രേ ചെയ്തു; യുവാവ് അറസ്റ്റില്‍

ബീജിംഗ്-ചൈനയില്‍ നഴ്‌സറി കുട്ടികളുടെ മുഖത്തേയ്ക്ക് യുവാവ് രാസവസ്തു സ്‌പ്രേ ചെയ്തു. സംഭവത്തില്‍ 50ഓളം കുട്ടികള്‍ക്ക് പരിക്കേറ്റു. കോങ് എന്ന 23കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയില്‍ തിങ്കളാഴ്ച 3.30ഓടെയായിരുന്നു സംഭവം. കിന്‍ഡര്‍ ഗാര്‍ട്ടന്റെ മതില്‍ ചാടിക്കടന്ന അക്രമി സോഡിയം ഹൈഡ്രോക്‌സൈഡ് കുട്ടികളുടെ മുഖത്തേക്ക് സ്‌പ്രേ ചെയ്യുകയായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചിതരായതില്‍ സമൂഹത്തോടുള്ള പ്രതികാരമാണ് യുവാവ് കൃത്യം ചെയ്യാന്‍ കാരണമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്നും പൊലീസ് അറിയിച്ചു. 51 കുട്ടികളെയും മൂന്ന് അധ്യാപികമാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Latest News