അയോധ്യയിലെ പുതിയ പള്ളിയ്ക്ക്  അബ്ദുല്‍ കലാമിന്റെ പേരിടണമെന്ന് 

ലഖ്‌നൗ-അയോധ്യ വിധിയെ തുടര്‍ന്ന് നിര്‍മ്മിക്കുന്ന പള്ളിയ്ക്ക് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരിടണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കറില്‍ പണിയുന്ന പള്ളിയ്ക്ക് ബാബറിന്റെ പേര് നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാരിനോട് വിഎച്ച്പി ആവശ്യപ്പെട്ടു. അബ്ദുള്‍ കലാമിന്റെ പേര് കൂടാതെ വീര്‍ അബ്ദുല്‍ ഹമീദ്, അഷ്ഫഖുല്ലാ ഖാന്‍ എന്നിവരുടെ പേരും അവര്‍ നിര്‍ദേശിച്ചു. ഇന്ത്യയില്‍ സമാധാനത്തിനും വികസനത്തിലും അവര്‍ നല്‍കിയ പങ്ക് വലുതാണെന്നാണ് പരിഷത്ത് പറയുന്നത്. 
എന്നാല്‍, സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സുന്നി വഖഫ് ബോര്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തിനകത്തും പുറത്തുമുള്ള ഭക്തരില്‍ നിന്നും പണം പിരിക്കാനാണ് വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചിരിക്കുന്നത്. 
ഹിന്ദുക്കളുടെ വിശ്വാസവും വൈകാരികവുമായി ബന്ധപ്പെട്ടതായിരുന്നു കര്‍സേവയടക്കമുള്ള അയോധ്യ സമരങ്ങളെന്നു0 ക്ഷേത്ര നിര്‍മ്മാണത്തിനായി രാജ്യത്തെ ഭക്തര്‍ മുഴുവന്‍ ങ്കളികളാകണാമെന്നും വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ പറഞ്ഞു. 718 ജില്ലകളില്‍ നിന്നും പ്രതിനിധികളായി ഭക്തരെ കര്‍സേവ മാതൃകയില്‍ ക്ഷേത്ര നിര്‍മാണത്തില്‍ ഉള്‍പ്പെടുത്തണമെന്നും വിനോദ് പറഞ്ഞു. 
അടുത്തവര്‍ഷം പകുതിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി സംഭാവന വാങ്ങി തുടങ്ങും. പണമായും അല്ലാതെയുമുള്ള സംഭാവനകള്‍ സ്വീകരിക്കു0. ക്ഷേത്രം പണിയുന്നതിനായി സര്‍ക്കാര്‍ ട്രസ്റ്റ് രൂപികരിച്ചാലുടന്‍ പ്രവര്‍ത്തനം വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Latest News