Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റിയാദിൽ നവീകരിക്കാത്ത പെട്രോൾ ബങ്കുകൾ അടപ്പിച്ചു

റിയാദ് - നമാർ ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന ആറു പെട്രോൾ ബങ്കുകൾ ബലദിയ അധികൃതർ അടപ്പിച്ചു. പെട്രോൾ ബങ്ക് നവീകരണ പദ്ധതി നടപ്പാക്കാത്തതിനും ബലദിയ വ്യവസ്ഥകൾ പാലിക്കാത്തതിനുമാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്.

നഗരസഭാധികൃതരുടെ പരിശോധനകൾക്കിടെ ശ്രദ്ധയിൽപെട്ട നിയമ ലംഘനങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് 31 പെട്രോൾ ബങ്കുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് റിയാദ് നഗരസഭ പറഞ്ഞു. പെട്രോൾ ബങ്ക് നിയമാവലി പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് 60 പെട്രോൾ ബങ്കുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഫീൽഡ് പരിശോധനകൾ നടത്തിയതായും നഗരസഭ അറിയിച്ചു.

 

Latest News