Sorry, you need to enable JavaScript to visit this website.

സൗദിയിലെ തായിഫില്‍ വാഹനാപകങ്ങള്‍; മൂന്ന് മരണം, 12 പേര്‍ക്ക് പരിക്ക്

തായിഫ് - തായിഫിൽ വ്യത്യസ്ത സ്ഥലങ്ങളിൽ   രണ്ടു വാഹനാപകടങ്ങളിൽ മൂന്നു പേർ മരണപ്പെടുകയും പന്ത്രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽറുമൈദ റോഡിൽ വിദ്യാർഥിനികൾ സഞ്ചരിച്ച വാഹനം അടക്കം അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ടു പേർ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 


റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ തായിഫ് കിംഗ് ഫൈസൽ ആശുപത്രിയിലേക്ക് നീക്കി. 
വാദി വജ് റോഡിൽ കാറും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ മറ്റൊരു അപകടത്തിൽ ഒരാൾ മരണപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പിക്കപ്പിന്റെ ഡ്രൈവറാണ് മരണപ്പെട്ടത്. എയർപോർട്ട് റോഡ് ദിശയിൽ ഖാലിദ് ബിൻ അൽവലീദ് പാലത്തിനു ശേഷമാണ് അപകടം. റെഡ് ക്രസന്റ് പ്രവർത്തകർ പ്രാഥമിക ശുശ്രൂഷകൾ നൽകി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് നീക്കിയതായി തായിഫ് റെഡ് ക്രസന്റ് വക്താവ് ശാദി അൽസുബൈത്തി പറഞ്ഞു. 

 

Latest News