ബാബരി വിധിയില്‍ നിരാശപ്പെടുത്തുന്ന നിരവധി കാര്യങ്ങള്‍-കുഞ്ഞാലിക്കുട്ടി

മലപ്പുറം- ബാബരി മസ്ജിദ് കേസില്‍ സുപ്രീം കോടതി കൈക്കൊണ്ട തീരുമാനത്തില്‍ നിരാശാജനകമായ ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.െക.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷമാണ്  കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

തുടര്‍നടപടികള്‍ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിക്കായി നല്‍കുമെന്നു പറഞ്ഞ ഭൂമി സ്വീകരിക്കണോ എന്നും തീരുമാനിക്കണമെന്നും വിവിധതലങ്ങളില്‍ ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കുഞ്ഞാലിക്കുട്ടി അറിയിച്ചു.

 

Latest News