Sorry, you need to enable JavaScript to visit this website.
Saturday , August   15, 2020
Saturday , August   15, 2020

കെ.പി.സി.സി ഭാരവാഹി പട്ടിക കൈമാറി; 10 വൈസ് പ്രസിഡന്റുമാര്‍

ന്യൂദല്‍ഹി- നാലു വര്‍ക്കിങ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരുമടങ്ങുന്ന ഭാരവാഹി പട്ടിക കെപിസിസ നേതൃത്വം പാര്‍ട്ടി ഹൈക്കമാന്‍ഡിനു കൈമാറി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പട്ടിക ഉടന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഗ്രൂപ്പുകള്‍ ഇടഞ്ഞതിനെ തുടര്‍ന്നാണ്  വൈസ് പ്രസിഡന്റുമാരുടെ എണ്ണം  ഏഴില്‍ നിന്നു പത്താക്കി ഉയര്‍ത്തിയത്. എ, ഐ ഗ്രൂപ്പുകള്‍ക്കു പുറമേ വി.എം. സുധീരന്‍, പി.സി. ചാക്കോ എന്നിവര്‍ സമര്‍പ്പിച്ച പേരുകളും പട്ടികയിലുണ്ട്.  സെക്രട്ടറിമാരുടെ പട്ടികയില്‍ 60 പേരാണുള്ളത്.

വര്‍ക്കിങ് പ്രസിഡന്റുമാര്‍: കൊടിക്കുന്നില്‍ സുരേഷ്, കെ. സുധാകരന്‍, വി.ഡി. സതീശന്‍, തമ്പാനൂര്‍ രവി.

വൈസ് പ്രസിഡന്റുമാര്‍: വര്‍ക്കല കഹാര്‍, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലന്‍, അടൂര്‍ പ്രകാശ്, ശൂരനാട് രാജശേഖരന്‍, വി.എസ്. ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍, എ.പി. അനില്‍ കുമാര്‍, സി.പി. മുഹമ്മദ്, കെ.ബാബു.

ജനറല്‍ സെക്രട്ടറിമാര്‍: വി.എ. കരീം, പാലോട് രവി, പ്രതാപവര്‍മ തമ്പാന്‍, ഷാനവാസ് ഖാന്‍, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷന്‍, അബ്ദുല്‍ മുത്തലിബ്, പി.എ. മാധവന്‍, കെ. ശിവദാസന്‍ നായര്‍, റോയ് കെ. പൗലോസ്, കുര്യന്‍ ജോയ്, വി.എസ്. ജോയ്, എഴുകോണ്‍ നാരായണന്‍, പി. ചന്ദ്രന്‍, കരകുളം കൃഷ്ണപിള്ള, എന്‍. സുബ്രഹ്മണ്യന്‍, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. സുരേന്ദ്രന്‍, പത്മജ വേണുഗോപാല്‍, രമണി പി. നായര്‍, കെ. നീലകണ്ഠന്‍, സജീവ് മാറോളി, എ.എ. ഷുക്കൂര്‍, പി.എം. നിയാസ്, കെ.പി. അനില്‍കുമാര്‍, വിജയന്‍ തോമസ്, സി.ആര്‍. മഹേഷ്, ടോമി കല്ലാനി, ജോണ്‍സണ്‍ ഏബ്രഹാം, ഡി. സുഗതന്‍.

ട്രഷറര്‍: കെ.കെ. കൊച്ചുമുഹമ്മദ് .

 

 

Latest News