സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; അടുത്തവര്‍ഷവും വര്‍ധിക്കുമെന്ന് നിരീക്ഷകര്‍

ലണ്ടന്‍- ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാല്‍ സ്വര്‍ണ വില അടുത്ത വര്‍ഷവും വര്‍ധിക്കുമെന്ന് വിപണി നിരീക്ഷകര്‍. അടുത്ത വര്‍ഷം 10-15 ശതമാനം വില വര്‍ധിച്ച് സര്‍ണ നിരക്ക് ഔണ്‍സിന് 1700 ഡോളറിലെത്തുമെന്നാണ് കരുതുന്നത്.

ആഗോള വിപണിയില്‍ വെള്ളിയാഴ്ച സ്വര്‍ണ വില ഇടിഞ്ഞ് മൂന്നു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഔണ്‍സിന് 1455.8 ഡോളറായിരുന്നു വെള്ളിയാഴ്ചത്തെ വില.

വ്യാപാര യുദ്ധവും സാമ്പത്തിക മാന്ദ്യവും കാരണം ഒരു വര്‍ഷമായി സ്വര്‍ണ വില ഉയര്‍ന്നു കൊണ്ടിരിക്കയാണ്. വ്യാപാര തര്‍ക്കത്തില്‍ ചൈനയും അമേരിക്കയും ഇടക്കാല ധാരണയിലെത്തുമെന്ന റിപ്പോര്‍ട്ടുകളാണ് സ്വര്‍ണ വലയില്‍ താല്‍ക്കാലിക ഇടിവിനു കാരണം.

നിക്ഷേപക സമൂഹം ഏറ്റവും സുരക്ഷിത നിക്ഷേപമായി ഇപ്പോഴും കാണുന്നത് സ്വര്‍ണത്തെ തന്നെയാണ്.

സ്വര്‍ണ വില ഇനിയും കൂടുമെന്ന് സാക്‌സോ ബാങ്കിലെ കമ്മ്യൂണിറ്റി സ്ട്രാറ്റജി മേധാവി ഒലെ ഹാന്‍സെന്‍ പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലുള്ള ഇടിവ് അടുത്ത വര്‍ഷവും സ്വര്‍ണ വിലയില്‍ നിര്‍ണായകമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News