Sorry, you need to enable JavaScript to visit this website.

ഇസ്ലാം ഭീതിക്കെതിര ഫ്രാന്‍സില്‍ ആയിരങ്ങള്‍ അണിനിരന്ന പ്രകടനം

പാരീസ്- ഇസ്ലാം ഭീതി പരത്തുന്നതിനെതിരെ ഫ്രഞ്ച് തലസ്ഥാനത്ത് ആയിരങ്ങള്‍ പ്രകടനം നടത്തി. വടക്കുപടിഞ്ഞാറന്‍ പട്ടണമായ ബയോണില്‍ പള്ളിക്കുനേരെ നടന്ന വെടിവെപ്പാണ് ഇസ്ലാമോഫോബിയക്കെതിരെ ബഹുജന മാര്‍ച്ച് നടത്താന്‍ പ്രേരിപ്പിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് വലതുപക്ഷ തീവ്രവാദി നടത്തിയ വെടിവെപ്പില്‍ രണ്ട് വയോധികര്‍ക്ക് പരിക്കേറ്റിരുന്നു.

https://www.malayalamnewsdaily.com/sites/default/files/2019/11/11/france2.jpeg

മാര്‍ച്ചില്‍ ഇടതു പാര്‍ട്ടികള്‍ പങ്കെടുത്തെങ്കിലും ഫ്രഞ്ച് മതേതര പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ വിട്ടുനിന്നു. ഇസ്ലാമിസ്റ്റുകളാണ് മാര്‍ച്ച് സംഘടിപ്പിച്ചതെന്ന് വലതുപക്ഷ നേതാവ് മറീനെ ലീ പെന്‍ പറഞ്ഞു.

എല്ലാ വംശീയ വിവേചനവും അവസാനിപ്പിക്കുക, ഇസ്ലാം ഭീതി കുറ്റകൃത്യമാണ് തുടങ്ങിയ ബാനറുകള്‍ ഏന്തിയായിരുന്നു പ്രകടനം. ഇസ്ലാമോഫോബിയക്കെതിരായ സംയുക്ത കേന്ദ്രമാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

ഫ്രാന്‍സില്‍ മതവിവേചനമുണ്ടെന്ന് ഈ മാസാദ്യം ഇഫോപ് നടത്തിയ സര്‍വേയില്‍ 40 ശതമാനം മുസ്ലിംകള്‍ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗമാണ് മുസ്ലിംകള്‍. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കരുതെന്ന് ആവശ്യപ്പെട്ട് ലെ പെന്നിന്റെ നാഷണല്‍ പാര്‍ട്ടി അംഗം നടത്തിയ പരാമര്‍ശം വിവാദം സൃഷ്ടിച്ചിരുന്നു.

 

Latest News