ഇല്ലാത്ത കുറ്റങ്ങൾ ഖത്തറിനു മേൽ നമ്മൾ ആരോപിക്കുന്നില്ല. അബ്ദുല്ല രാജാവിനെ വധിക്കുന്നതിനും സൗദി അറേബ്യയെ ചെറുരാജ്യങ്ങളായി വെട്ടിമുറിക്കുന്നതിനും ഗൂഢാലോചന നടത്തി മുൻ ലിബിയൻ നേതാവ് മുഅമ്മർ ഖദ്ദാഫിയുമായി മുൻ ഖത്തർ അമീർ ഹമദ് ബിൻ ഖലീഫ അൽഥാനി സംസാരിക്കുന്നതിന്റെ വീഡിയോ നാം കണ്ടതാണ്. ഈ പദ്ധതി എട്ടു വർഷത്തിനുള്ളിൽ നടപ്പാക്കുന്നതിനാണ് ഹമദ് ബിൻ ഖലീഫ നിർദേശിച്ചത്. ഇതേ ലക്ഷ്യത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങളോടെ മുൻ ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം അൽഥാനി സംസാരിക്കുന്നതിന്റെ വീഡിയോയും നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്.
ഖത്തറിലെ ഇപ്പോഴത്തെ സ്ഥിതിഗതികൾ ആരും ഇഷ്ടപ്പെടുന്നില്ല. ഗൾഫ്, അറബ് രാജ്യങ്ങളുടെ കൂട്ടത്തിൽ ഖത്തർ ഒറ്റപ്പെടുന്നത് കാണുന്നതും ആരെയും ആഹ്ലാദിപ്പിക്കുന്നില്ല. ഖത്തറിന്റെ നിലപാടുകൾ നമുക്ക് ദോഷകരായി ഭവിക്കുകയും ഖത്തറിന്റെ രാഷ്ട്രീയം നമ്മുടെ സുരക്ഷാ ഭദ്രതയെ ലക്ഷ്യമിടുകയും ചെയ്യാത്ത കാലത്തോളം ഖത്തറുമായുള്ള അസ്വാരസ്യങ്ങൾ പരസ്പര ബന്ധത്തെ വിഴുങ്ങാൻ പാടില്ല. സഹിഷ്ണുതയും വിട്ടുവീഴ്ചയും സൗദി അറേബ്യയുടെ മുഖമുദ്രയാണ്. എന്നാൽ ഭീകരവാദ, തീവ്രവാദ പ്രവർത്തനങ്ങളിലും സൗദി അറേബ്യക്കെതിരായ ഗൂഢാലോചനയിലും വിട്ടുവീഴ്ച കാണിക്കുന്നതിനും അവയ്ക്കു നേരെ കണ്ണടക്കുന്നതിനും സാധിക്കില്ല. ഭീകരവാദ, തീവ്രവാദ പ്രവർത്തനങ്ങളും രാജ്യത്തിനെതിരായ ഗൂഢാലോചനകളും അവസാനിപ്പിക്കാത്ത ഒത്തുതീർപ്പുകൾ അംഗീകരിക്കുന്നതിന് കഴിയില്ല.
സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും ഈജിപ്തും നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനു മുമ്പ് തങ്ങളുടെ രാഷ്ട്രീയ നയങ്ങൾ പുനഃപരിശോധിക്കുന്നതിന് ഖത്തറിന് വർഷങ്ങളുടെ സമയം നൽകിയിരുന്നു. ഖത്തറിന്റെ നിരവധി ഗൂഢാലോചനകൾക്കും നാലു രാജ്യങ്ങളുടെയും മർമപ്രധാന കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണങ്ങൾക്കും നേരെ ഈ രാജ്യങ്ങൾ കണ്ണടച്ചു. എന്നിട്ടും ഖത്തറിന്റെ നിലപാടുകൾ മാറ്റമില്ലാതെ തുടർന്നു. ഭീകരർക്ക് സാമ്പത്തിക സഹായവും അഭയവും മാധ്യമ പിന്തുണയും നൽകുന്നതും നമ്മുടെ രാജ്യങ്ങൾ അസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ഖത്തർ തുടർന്നു. മൗനം പാലിക്കാൻ കഴിയാത്തവിധം ഭീകരർക്കുള്ള പിന്തുണ തുടർന്നതാണ് ഖത്തറിനെതിരായ ഇപ്പോഴത്തെ നടപടിക്ക് പ്രേരകം. അക്രമവും ശത്രുതയും വെടിയുന്നതിന് ഖത്തറിനെ പ്രേരിപ്പിക്കുന്നതിന് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് ഖത്തറിനെതിരെ നാലു രാജ്യങ്ങളും കടുത്ത നടപടികൾ പ്രഖ്യാപിച്ചത്.
പ്രതിസന്ധി നീണ്ടുനിൽക്കുകയും ഖത്തറിനെതിരായ ബഹിഷ്‌കരണം തുടരുകയും ചെയ്‌തേക്കും. ഖത്തർ നയങ്ങൾ ഇതേപോലെ തുടരുന്ന കാലത്തോളം ഖത്തറുമായുള്ള പ്രതിസന്ധി എത്ര കാലം നീണ്ടുനിന്നാലും നാലു രാജ്യങ്ങളുടെയും ക്ഷമ നശിച്ചേക്കില്ല. തങ്ങൾ ഭീകരതയെ പിന്തുണക്കുന്നില്ലെന്ന് ഖത്തർ വാദിക്കുന്നു. ഖത്തറിലെ വിദേശ സൈനിക താവളങ്ങൾ ഖത്തർ ജനതയുടെ രോഷത്തിൽ നിന്ന് തങ്ങളെ കാക്കുമെന്ന് ഖത്തർ നേതാക്കൾ ഇപ്പോഴും വിശ്വസിക്കുന്നു. ഖത്തർ ജനതയെ ഇന്നത്തെ ദുരിതത്തിലെത്തിച്ചത് ഭരണാധികാരികൾ തന്നെയാണ്. ഭീകരതക്കുള്ള പിന്തുണയും അയൽ രാജ്യങ്ങളിലെ ഇടപെടലുകളും ഖത്തർ അവസാനിപ്പിക്കുകയാണ് പ്രതിസന്ധി തീർക്കുന്നതിനുള്ള പോംവഴി. ഇതോടെ എല്ലാ കാര്യങ്ങളും സാധാരണ നിലയിലാകും. ഭീകരതയല്ലാതെ ഖത്തറും അയൽ രാജ്യങ്ങളും തമ്മിൽ വേറൊരു പ്രശ്‌നവുമില്ല. ഭീകരതയുടെ ഉറവിടം ഖത്തറാണ്. ഖത്തറിന്റെ ഈ ഭ്രാന്തൻ നയം അയൽ രാജ്യങ്ങൾക്ക് ചെറിയ തലവേദനയല്ല ഉണ്ടാക്കുന്നത്.
വിദ്വേഷത്തിന്റെയും ശത്രുതയുടെയുമല്ല, സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും കേന്ദ്രമായി ഖത്തർ മാറണം. സഹകരണവും സമാധാനവും ഖത്തറിനെയും അയൽ രാജ്യങ്ങളെയും ഒരുമിപ്പിക്കണം. നമ്മുടെ രാജ്യങ്ങൾ നിരാകരിക്കുന്നതു പോലെ ഖത്തറും ഭീകരതയെ തള്ളിക്കളയണം. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളിൽ അയൽ രാജ്യങ്ങൾ ഇടപെടാത്തതുപോലെ അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഖത്തറും ഇടപെടുന്നതിന് പാടില്ല. അങ്ങനെയെങ്കിൽ മേഖലയിൽ സമാധാനം വ്യാപിപ്പിക്കുന്നതിന് ആശ്രയിക്കാവുന്ന രാജ്യമായി ഖത്തർ മാറും. മനസ്സുകളിൽ ശത്രുതയും വിദ്വേഷവും വെച്ചുപുലർത്തി, ഇതിന് വിരുദ്ധമായ കാര്യങ്ങൾ സംസാരിക്കുന്നത് ഖത്തർ നേതാക്കൾ അവസാനിപ്പിക്കണം. ഈ ശൈലിയിലൂടെ രാജ്യങ്ങൾക്കിടയിൽ സമാധാനമുണ്ടാക്കുന്നതിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും സാധിക്കില്ല. അയൽ രാജ്യങ്ങളുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിന് സദുദ്ദേശ്യത്തോടെയുള്ള രാഷ്ട്രീയ നിലപാടുകൾ ഖത്തർ സ്വീകരിക്കുകയാണ് വേണ്ടത്.
ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചതിൽ മറ്റു രാജ്യങ്ങൾക്ക് പിഴവ് സംഭവിച്ചിട്ടുണ്ടോ. ഖത്തറിനെതിരായ നടപടികൾ പരിധി ലംഘിച്ചോ. അതല്ല, ഖത്തർ ആവർത്തിച്ച് ഗൂഢാലോചനകൾ നടത്തിയിട്ടും ദീർഘകാലം ക്ഷമിച്ചും സഹിച്ചും കാത്തിരുന്ന ശേഷം ബന്ധം വിച്ഛേദിച്ച രാജ്യങ്ങൾ സത്യത്തിന്റെ ഭാഗത്താണോ. ഒന്നിനു പിറകെ മറ്റൊന്നായി ഒപ്പുവെച്ച കരാറുകളൊന്നും ഖത്തർ പാലിച്ചില്ല. ഇത്തരം കുത്സിത പ്രവർത്തനങ്ങളിൽ നിന്ന് ഖത്തറിനെ പിന്തിരിപ്പിക്കുന്നതിനും ഖത്തർ നേതാക്കളുടെ വഞ്ചനകളിൽ നിന്നും ഭീകരതകളിൽ നിന്നും സ്വന്തം ജനതകൾക്ക് സംരക്ഷണം നൽകുന്നതിനും ഇതല്ലാതെ മറ്റെന്ത് നടപടികൾ സ്വീകരിക്കുന്നതിനാണ് മറ്റു രാജ്യങ്ങൾക്ക് കഴിയുമായിരുന്നത്. അയൽ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്ന ഖത്തർ ആ രാജ്യങ്ങളിലെ പൗരന്മാരെ കലാപങ്ങൾക്ക് പ്രേരിപ്പിക്കുകയും ഭരണാധികാരികൾക്കെതിരെ ഗൂഢാലോചനകൾ നടത്തുകയും സുരക്ഷാ ഭദ്രത തകർക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ, ചരിത്രപരമായ ഉത്തരവാദിത്വം വഹിക്കുന്നതിന് ഖത്തർ നേതാക്കളെ പ്രേരിപ്പിക്കുന്നതിന്, ഇപ്പോൾ സ്വീകരിച്ചതല്ലാതെ മറ്റെന്ത് നടപടിയാണ് ഖത്തറിനെതിരെ കൈക്കുള്ളതിന് സാധിക്കുക.
ഇല്ലാത്ത കുറ്റങ്ങൾ ഖത്തറിനു മേൽ നമ്മൾ ആരോപിക്കുന്നില്ല. അബ്ദുല്ല രാജാവിനെ വധിക്കുന്നതിനും സൗദി അറേബ്യയെ ചെറുരാജ്യങ്ങളായി വെട്ടിമുറിക്കുന്നതിനും ഗൂഢാലോചന നടത്തി മുൻ ലിബിയൻ നേതാവ് മുഅമ്മർ ഖദ്ദാഫിയുമായി മുൻ ഖത്തർ അമീർ ഹമദ് ബിൻ ഖലീഫ അൽഥാനി സംസാരിക്കുന്നതിന്റെ വീഡിയോ നാം കണ്ടതാണ്. ഈ പദ്ധതി എട്ടു വർഷത്തിനുള്ളിൽ നടപ്പാക്കുന്നതിനാണ് ഹമദ് ബിൻ ഖലീഫ നിർദേശിച്ചത്. ഇതേ ലക്ഷ്യത്തെ കുറിച്ച് കൂടുതൽ വിശദാംശങ്ങളോടെ മുൻ ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് ഹമദ് ബിൻ ജാസിം അൽഥാനി സംസാരിക്കുന്നതിന്റെ വീഡിയോയും നാം കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിന് കാരണമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഉപാധികൾ നടപ്പാക്കുമെന്ന് ഉറപ്പുനൽകി നിലവിലെ ഖത്തർ അമീർ ഒപ്പുവെച്ച രേഖകളും നാം കണ്ടിട്ടുണ്ട്. യു.എ.ഇക്കും ബഹ്‌റൈനും എതിരെ ഖത്തർ നേതാക്കൾ ഗൂഢാലോചനകൾ നടത്തുന്നതിന്റെ ഓഡിയോ, വീഡിയോ റെക്കോർഡുകളും പുറത്തുവന്നിട്ടുണ്ട്. ഈജിപ്തിൽ സംഘർഷങ്ങൾക്ക് തിരികൊളുത്തുന്നതിലും കൊലപാതകങ്ങൾ നടത്തുന്നതിലും ഖത്തർ വഹിച്ച പങ്കിനെ കുറിച്ച് പ്രതിപാദിക്കേണ്ട ആവശ്യമില്ല.
ഖത്തർ ഉത്തരവാദിത്വം വഹിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. ഇരുപതു വർഷത്തിനിടെ സ്വന്തം സഹോദരങ്ങൾക്കെതിരെ ഖത്തർ ഗൂഢാലോചനകളിൽ മുഴുകിയിരിക്കുകയായിരുന്നു. ഈ ലക്ഷ്യത്തോടെ ദേശീയ സമ്പത്ത് പാഴാക്കുകയും യാതൊരു താൽപര്യങ്ങളും നേട്ടങ്ങളുമില്ലാത്ത കാര്യങ്ങളിലേക്ക് രാഷ്ട്രത്തെ വലിച്ചിഴക്കുകയുമാണ് ഖത്തർ നേതാക്കൾ ചെയ്തത്. ശൈഖ് ഹമദ് ബിൻ ഖലീഫയുടെയും പുത്രൻ തമീം ബിൻ ഹമദിന്റെയും കാലത്ത് ഗൾഫ് രാജ്യങ്ങൾക്കെതിരായ ഗൂഢാലോചനകളിലൂടെ ഖത്തർ എന്താണ് നേടിയത്. ഇറാൻ, ഇസ്രായിൽ, തുർക്കി എന്നീ രാജ്യങ്ങളുമായും മുസ്‌ലിം ബ്രദർഹുഡ്, ഹൂത്തികൾ, ഐ.എസ്, അൽഖാഇദ പോലുള്ള ഭീകര സംഘടനകളുമായുമുള്ള സംശയകരവും ദുരൂഹവുമായ ബന്ധങ്ങളിലൂടെ വിദേശ ശക്തികൾക്കു വേണ്ടി വിടുപണി ചെയ്യുകയാണ് ഖത്തർ. സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈൻ, യു.എ.ഇ പോലുള്ള രാജ്യങ്ങളുമായുള്ള സാഹോദര്യബന്ധത്തിന് പകരം വെക്കാവുന്നവരാണോ ഇവർ. ഇതേ നശീകരണ രാഷ്ട്രീയം തുടരുന്ന പക്ഷം ഖത്തറുമായുള്ള ബന്ധം കൂടുതൽ രാജ്യങ്ങൾ വിച്ഛേദിച്ചേക്കും.
പാപങ്ങൾ കഴുകിക്കളഞ്ഞും ഗൂഢാലോചനകൾ ഉപേക്ഷിച്ചും ഖത്തർ വിവേകത്തിന്റെ പാതയിലേക്ക് തിരിച്ചുവരുന്നത് കാത്തിരിക്കുകയാണ് നമ്മൾ. അയൽ രാജ്യങ്ങളും സഹോദര രാജ്യങ്ങളുമായുള്ള ബന്ധമാണ് രാജ്യരക്ഷക്കും സുരക്ഷാ ഭദ്രതക്കും ഉചിതമെന്ന വസ്തുത ഖത്തർ ഉൾക്കൊള്ളണം. ഇതിന് വിരുദ്ധമായ നീക്കങ്ങൾ ഖത്തറിന് ഒരു ഗുണവും ചെയ്യില്ല. ഇത് ഖത്തറിനെ എക്കാലവും പരാജിത രാജ്യമാക്കി നിലനിർത്തും. ചരിത്രത്തെ ശരിയായ പാതയിൽ തിരികെയെത്തിക്കുകയും ഖത്തറിന്റെ ഗൂഢാലോചനാ രാഷ്ട്രീയത്തിന് തടയിടുകയും ചെയ്യുന്ന ആരെങ്കിലും ഖത്തറിൽ ഉണ്ടായേക്കും.
ഖത്തർ നേതാക്കൾ ഭീകരതയെ പുൽകുന്നതിനും, ഭീകര നേതാക്കൾക്ക് അഭയം നൽകുന്നതിനും, ഭീകരത പ്രോത്സാഹിപ്പിക്കുന്നതിന് പണവും മാധ്യമങ്ങളും പ്രയോജനപ്പെടുത്തുന്നതിനും വാശികാണിക്കുന്നത് സഹിഷ്ണുതയോടെ കാണുന്നതിന് സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ പതിവു ശൈലിക്ക് വ്യത്യസ്തമായ രീതിയിൽ ഖത്തറിനെ കൈകാര്യം ചെയ്യും. തങ്ങളുടെ രാജ്യങ്ങൾക്ക് ഹാനിയുണ്ടാക്കുന്നതിനും തങ്ങൾക്കെതിരെ ഗൂഢാലോചനകൾ നടത്തുന്നതിനും ഖത്തർ വാശി കാണിക്കുന്നത് പര്‌സപര ധാരണക്കുള്ള അവസരം ഇല്ലാതാക്കുക മാത്രമല്ല, ഖത്തറിനെതിരായ ശിക്ഷാ നടപടികൾ കൂടുതൽ വാശിയോടെ തുടരുന്നതിന് നാലു രാജ്യങ്ങളെയും പ്രേരിപ്പിക്കുകയും ചെയ്യും.






