Sorry, you need to enable JavaScript to visit this website.

നവാസ് ശരീഫ് ചികിത്സക്കായി ലണ്ടനിലേക്ക്; ഇംറാന്‍ ഖാന്‍ അനുമതി നല്‍കി

നവാസ് ശരീഫും മകള്‍ മറിയം ശരീഫും

കറാച്ചി- ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് ചികിത്സക്കായി ലണ്ടനിലേക്ക് പോകാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അനുമതി നല്‍കി. അഴിമതിക്കേസില്‍ ജയിലിലടച്ചിരുന്ന നവാസ് ശരീഫിന് ഗുരുതര രോഗം ബാധിച്ചതിനെ തുടര്‍ന്ന് നേരത്തെ ജാമ്യം നല്‍കിയിരുന്നു.  

തിങ്കള്‍ അദ്ദേഹത്തിന് ലണ്ടനിലേക്ക് പോകുന്നതിനുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന്  ജിയോ ന്യൂസ് വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 27 ന് അദ്ദേഹം പാക്കിസ്ഥാനിലേക്ക് മടങ്ങും. പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍എന്‍) പ്രസിഡന്റും ഇളയ സഹോദരനുമായ ഷഹ്ബാസ് ശരീഫ് നവാസ് ശരീഫിനോടൊപ്പം ലണ്ടനിലേക്ക് പോകുമെന്നാണ് സൂചന.

നവാസ് ശരീഫിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക സഹായി നഈമുല്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞു.
അനുയോജ്യമെന്ന് തോന്നുന്ന ചികിത്സ തേടാന്‍ ഓരോ പാക്കിസ്ഥാനിക്കും അവകാശമുണ്ടെന്ന് അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. ഇത് പാക് സുപ്രീം കോടതി അനുവദിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News