റിയാദ്-സൗദിയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വരെ മഴക്കു സാധ്യയുണ്ടെന്ന് പരിസ്ഥിതി സംരക്ഷണ, കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ജിസാൻ, അസീർ അൽബാഹ, മക്ക, മദീന, തബൂക്ക്, ഹായിൽ, അൽജൗഫ്, റിയാദ്, കിഴക്കൻ പ്രവിശ്യ തുടങ്ങിയ പ്രവിശ്യകളിലെ ഉയർന്ന പ്രദേശങ്ങളിൽ നാളെ മുതൽ മഴ പെയ്യാനിടയുണ്ട്.
ചിലയിടങ്ങളിൽ മഴ ശക്തമായി അനുഭവപ്പെടും. ആലിപ്പഴ വർഷത്തോടെ മണിക്കൂറിൽ 45 കീലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും ചിലയിടങ്ങളിൽ പൊടിക്കാറ്റടിക്കാനും സാധ്യയുണ്ട്. മേൽ പ്രവിശ്യകളിലെ തീരപ്രദേശങ്ങ ളിലും കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനം പ്രകടമാകും. സിവിൽ ഡിഫൻസ് അതോറിറ്റി നൽകുന്ന ജാഗ്രതാനിർദേശങ്ങൾ പാലിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.






