കച്ചവടം ഉറപ്പിച്ച് കാര്‍ വാങ്ങാന്‍ എത്തി;  ടെസ്റ്റ് ഡ്രൈവിനിടെ യുവാക്കള്‍ കാറുമായി മുങ്ങി 

കോഴിക്കോട്-കാര്‍ വാങ്ങാന്‍ വീട്ടില്‍ എത്തിയവര്‍ ഉടമസ്ഥന് കൊടുത്തത് എട്ടിന്റെ പണി. കാര്‍ പരിശീലന ഓട്ടം നടത്തുന്നതിനിടയില്‍ കാറുമായി കടന്നുകളഞ്ഞതായാണ് പരാതി. മന്ദങ്കാവിലെ പുവ്വമുള്ളതില്‍ ചോയിക്കുട്ടിയാണ് ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയത്. കാര്‍ വാങ്ങാനായി രണ്ട് യുവാക്കളായിരുന്നു വീട്ടില്‍ എത്തിയത്.
കെ.എല്‍. 13.ടി. 3141 നമ്പറിലുള്ള ഷെവര്‍ലെ അവിയോ കാറുമായാണ് ഇവര്‍ കടന്നുകളഞ്ഞത്. 1,90,000 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും ഒരുലക്ഷം രൂപ മുന്‍കൂര്‍ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയിലാണ് കാറിന്റെ ക്ഷമത പരിശോധിക്കാന്‍ താക്കോല്‍ ചോദിച്ചു വാങ്ങിയ ഇരുവരും കാര്‍ ഓടിച്ചുപോയത്.
തിരിച്ചെത്താന്‍ വൈകിയപ്പോള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് ഉടമ പരാതിയില്‍ പറയുന്നത്.

Latest News