ന്യൂദല്‍ഹി-അയോധ്യയിലെ ബാബരി മസ്ജിദ് തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പത്ത് ദിവസത്തിനുള്ളില്‍ ഭീകരാക്രമണം നടത്താന്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തയാറെടുത്തതായി വിവിധ സുരക്ഷ ഏജന്‍സികളുടെ മുന്നറിയിപ്പ്. കേന്ദ്ര സര്‍ക്കാരിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചതായി ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈനിക ഇന്റലിജന്‍സ്, റോ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികളാണ് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയത്. എല്ലാ ഏജന്‍സികളും ഒരേസമയം ഈ മുന്നറിയിപ്പ് നല്‍കിയത് ഗൗരവം വര്‍ധിപ്പിക്കുന്നു.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തുകയും സുരക്ഷ നടപടികള്‍ ക്രമീകരിക്കുകയും ചെയ്തു. ദല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് ഭീകരാക്രമണത്തിന് കൂടുതല്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.






