Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് തകര്‍ത്തവരെ വിചാരണ നടത്തി ശിക്ഷിക്കണം-സി.പി.എം

ന്യൂദല്‍ഹി- ബാബരി മസ്ദിജ് തകര്‍ത്തവരെ ശിക്ഷിക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. അയോധ്യാ തര്‍ക്കം ഒത്തുതീര്‍പ്പായില്ലെങ്കില്‍ സുപ്രീംകോടതിവിധിയിലൂടെ പരിഹരിക്കണമെന്നാണ് പാര്‍ട്ടി എക്കാലവും സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.

ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധ നടപടിയാണെന്ന് കോടതി വ്യക്തമാക്കിയതായി സി.പി.എം. ചൂണ്ടിക്കാട്ടി. ഇതൊരു ക്രിമിനല്‍ക്കുറ്റവും മതേതരതത്വത്തിന്മേലുള്ള കടന്നാക്രമണവുമാണ്. അതു ചെയ്തവരെ വിചാരണ നടത്തി ശിക്ഷിക്കണം. 1991-ലെ മതാചാരനിയമത്തെ കോടതി അഭിനന്ദിച്ചിട്ടുണ്ട്. ഭാവിയില്‍ ആരാധനാലയങ്ങളില്‍ ഇത്തരം തര്‍ക്കങ്ങളുണ്ടാവില്ലെന്ന് ഉറപ്പാക്കണം. വിധിയുടെ പശ്ചാത്തലത്തില്‍ മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രകോപനനടപടികളുണ്ടാവരുതെന്നും സി.പി.എം. അഭ്യര്‍ഥിച്ചു.

ദശകങ്ങളായുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിധിയെന്ന് സി.പി.ഐ. ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.  ഏതെങ്കിലുമൊരു കക്ഷിയുടെ ജയമോ തോല്‍വിയോ ആയി വിധിയെ കാണരുതെന്ന് പാര്‍ട്ടി അഭിപ്രായപ്പെട്ടു. എല്ലാ വിശ്വാസങ്ങളും മാനിച്ചുതന്നെ അനുരഞ്ജന സ്വഭാവത്തിലാണ് സുപ്രീംകോടതിവിധി. നൈതികത, നീതി, മതേതരത്വം എന്നീ വിശാലവീക്ഷണത്തിലൂടെ വായിക്കപ്പെടേണ്ടതാണതെന്നും സി.പി.ഐ. അഭിപ്രായപ്പെട്ടു.

 

Latest News