മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍

ചെന്നൈ- മദ്രാസ് ഐഐടിയില്‍ സോഷ്യല്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനിയായ മലയാളി പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അതേസമയം ആത്മഹത്യാ കുറിപ്പ് മുറിയില്‍ നിന്ന് ലഭിച്ചിട്ടില്ല. മരണം കാരണം അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. ഐഐടിയിലെ സോഷ്യല്‍ സയന്‍സ് വകുപ്പില്‍ ഇന്റഗ്രേറ്റഡ് എംഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി വെള്ളിയാഴ്ച രാത്രിയാണ് ജീവനൊടുക്കിയത്. ഒരു വര്‍ഷത്തിനിടെ മദ്രാസ് ഐഐടിയില്‍ അഞ്ചാമത്തെ ആത്മഹത്യയാണിത്. ഇവരില്‍ കഴിഞ്ഞ ദിവസം മരിച്ച വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ രണ്ടു പേര്‍ മലയാളികളാണ്. ഒരാള്‍ അധ്യാപികയും. രണ്ടു മാസം മുമ്പ് പാലക്കാട് സ്വദേശിയായ അവസാന വര്‍ഷ ഓഷ്യന്‍ എന്‍ജീനീയറിങ് വിദ്യാര്‍ത്ഥി എസ്. സഹല്‍ കോര്‍മത്ത് ആത്മഹത്യ ചെയ്തിരുന്നു.
 

Latest News