Sorry, you need to enable JavaScript to visit this website.

സെലക്ടീവ് ടാക്‌സ്; നികുതി മുദ്ര നിർബന്ധമില്ല,  ജ്യൂസുകളുടെ പാക്കിംഗ് മാറ്റേണ്ട

റിയാദ് - അടുത്തമാസം ഒന്നു മുതൽ ശീതള പാനീയങ്ങൾക്ക് മേൽ സെലക്ടീവ് ടാക്‌സ് നടപ്പാക്കാനിരിക്കെ കൂടുതൽ വിശദീകരണവുമായി സക്കാത്ത്, ഇൻകം ടാക്‌സ് വിഭാഗം. ജ്യൂസുകളുടെ പാക്കിംഗ് മാറ്റേണ്ടതില്ലെന്നും നികുതി ബാധകമാണെന്ന തരത്തിൽ നികുതി മുദ്ര പതിപ്പിക്കേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം സെലക്ടീവ് ടാക്‌സ് 2021വരെ നീട്ടിവെക്കണമെന്ന് ചില വ്യാപാരികൾ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. നികുതിയോടനുബന്ധിച്ച് മാർക്കറ്റിംഗ്, നിർമാണ രംഗത്ത് ചില മാറ്റങ്ങൾ വരുത്തേണ്ടതിനാൽ പാനീയ നിർമാതാക്കൾക്ക് നിലവിലെ സമയപരിധി മതിയാവില്ലെന്ന് ഈ രംഗത്തെ നിക്ഷേപകനായ സഈദ് മുഹമ്മദ് സഖർ അഭിപ്രായപ്പെട്ടു. നിർമാണച്ചെലവ് കൂടുകയും വിപണിയിലെ ആവശ്യകത കുറയുകയും ചെയ്ത ഈ അവസരത്തിൽ വ്യവസായ മേഖല കടുത്ത വെല്ലുവിളികൾ നേരിടുകയാണെന്നും പാനീയങ്ങളുടെ അസംസ്‌കൃത വസ്തുക്കളിൽ മാറ്റം വരുത്തുകയെന്നത് കൂടുതൽ സമയമെടുക്കുന്ന പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News