Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിധി എല്ലാവരും അംഗീകരിക്കണം -പിണറായി

തിരുവനന്തപുരം- അയോധ്യക്കേസിൽ സുപ്രീം കോടതി വിധി അംഗീകരിക്കാൻ എല്ലാവരും തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയുടെ പശ്ചാത്തലത്തിൽ ഇരുവിഭാഗവും സംയമനം പാലിക്കാൻ തയ്യാറാകണം. അയോധ്യയിലെ ഭൂമി തർക്കത്തിന്റെ പേരിൽ ജനങ്ങളുടെ സമാധാനം തകർക്കാനുള്ള ഇടപെടൽ ഉണ്ടാകരുത്. സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും സുപ്രീം കോടതി വിധിയോട് പ്രതികരിക്കണം. ബാബരി മസ്ജിദ് തകർത്ത ഘട്ടത്തിൽ കേരളം വിവേകപൂർണമായും സമാധാനത്തോടെയുമാണ് പ്രതികരിച്ചത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് അന്നു പറയത്തക്ക അനിഷ്ട സംഭവം ഉണ്ടായില്ല. അതേരീതിയിൽ കൂടുതൽ പ്രതിബദ്ധതയോടെ നാം തുടരേണ്ടതുണ്ട്. തർക്ക സ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബരി മസ്ജിദ് തകർത്തതും നിയമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്. സുപ്രീം കോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചു കൊണ്ടാകണം. വിധി അന്തിമമാണ് എന്നതിനാൽ ഈ ഘട്ടത്തിൽ അത് ഉൾക്കൊള്ളാൻ എല്ലാവരും ബാധ്യസ്ഥരാണ്. 
സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവും ഭരണഘടനയിലെ മൂല്യങ്ങളുടെ കരുത്തുമാകണം ഈ സന്ദർഭത്തിലെ പരിഗണന. വിധിയുടെ പശ്ചാത്തലത്തിൽ സമാധാനം കാത്തു സൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്. വിധി പൂർണമായി മനസിലാക്കിയ ശേഷം പിന്നീട് പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 

Latest News