മലയാളി ഫേസ് ബുക്ക് കൂട്ടായ്മക്കെതിരെ കേസ്

കൊച്ചി-അയോധ്യ വിധിയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാത്ത മലയാളി ഫേസ് ബുക്ക്  കൂട്ടായ്മയ്‌ക്കെതിരെ കേസ്. റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിനെതിരെ കൊച്ചി സിറ്റി പോലീസാണ് കേസെടുത്തത്. അയോധ്യ വിധിയുടെ പേരില്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റുകളാണ് കേസെടുക്കാന്‍ കാരണം.
മതത്തിന്റെ പേരില്‍ ശത്രുത വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിനാണ് കേസ്. ഐപിസി 153(എ), 505(ബി) കേരളാ പോലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News