Sorry, you need to enable JavaScript to visit this website.

സൗദിയിൽ സ്ഥാപനങ്ങളുടെ സകാത്ത് മിനിമം  തുക 500 റിയാൽ

റിയാദ്-സ്ഥാപനങ്ങളുടെ സകാത്ത് മിനിമം 500 റിയാലിൽ കുറയാൻ പാടില്ലെന്ന വ്യവസ്ഥ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ അംഗീകരിച്ചു. ഇതനുസരിച്ച് വാറ്റ് നികുതിയിൽ രേഖപ്പെടുത്തിയത് പോലെയാണ് സ്ഥാപനത്തിന്റെ വിറ്റുവരവ് കണക്കാക്കുക.

എന്നാൽ വാറ്റിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളാണെങ്കിൽ ഗോസിയിൽ രേഖപ്പെടുത്തിയ ജീവനക്കാരുടെ എണ്ണം, കസ്റ്റംസ് റിപ്പോർട്ടിനനുസരിച്ചുള്ള ഇറക്കുമതി മൂല്യം, വാറ്റ് റിപ്പോർട്ടനുസരിച്ച് സാധനങ്ങൾ വാങ്ങിയതിന്റെ മൂല്യം, ഔട്ട് ലെറ്റുകൾ വഴിയുടെ വിപണനം തുടങ്ങിയവക്കനുസരിച്ച് സക്കാത്ത് കണക്കാക്കും. മൊത്തം വിറ്റുവരവിന്റെയും ജംഗമവസ്തുക്കളുടെയും കണക്കെടുത്ത് അതിന്റെ 2.5 ശതമാനമാണ് സക്കാത്ത് നൽകേണ്ടത്.

 

Latest News