Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മനോഹരമായ വിധി -കെ.കെ.മുഹമ്മദ്‌

കോഴിക്കോട്- അയോധ്യയിലെ തർക്കം സംബന്ധിച്ച് സുപ്രീം കോടതി ഏറ്റവും ഉചിതവും മനോഹരവുമായ വിധിയാണ് പുറപ്പെടുവിച്ചതെന്നും തർക്കം സംബന്ധിച്ച് ആർക്കിയോളജിക്കൽ സർവേ നൽകിയ എല്ലാ കാര്യങ്ങളും കോടതി അംഗീകരിച്ചതായും ആർക്കിയോളജിക്കൽ സർവേ മുൻ ഡയരക്ടർ കെ.കെ.മുഹമ്മദ് പറഞ്ഞു.
മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം മുസ്‌ലിംകളുടെ എല്ലാ അവകാശങ്ങളും പരിഗണിച്ചിട്ടുണ്ടെന്നും ശക്തമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് സഹായകരമായ വിധിയാണിത്. ഇതല്ലാതെ ഒരു പ്രശ്‌നപരിഹാരം അവിടെ ഉണ്ടാകില്ല. ഇതല്ലാതെ ഒരു പ്രശ്‌ന പരിഹാരം ഉണ്ടാക്കുവാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതു ചരിത്രകാരന്മാർ പറഞ്ഞതെല്ലാം തെറ്റാണെന്ന് ഈ വിധിയോടെ തെളിഞ്ഞതായും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുവാനുള്ള നീക്കമെന്ന നിലയ്ക്ക് എല്ലാവരും ഇതിനോട് സഹകരിക്കണമെന്നും കെ.കെ.മുഹമ്മദ് പറഞ്ഞു.

 

Latest News