Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കറുത്ത വര്‍ഗക്കാരായ ജീവനക്കാരോട് വിവേചനം; ഫെയ്‌സ്ബുക്ക് മാപ്പു പറഞ്ഞു

സാന്‍ ഫ്രാന്‍സിസ്‌കോ- ജോലി സ്ഥലത്ത് നേരിടുന്ന വംശീയ വിവേചനത്തെ കുറിച്ചും ദുരനുഭവത്തെ കുറിച്ചും കറുത്ത വര്‍ഗക്കാരായ ജീവനക്കാര്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് മാപ്പു പറഞ്ഞു. തങ്ങള്‍ ആരാണെന്നു വെളിപ്പെടുത്താതെ അനോനിമസ് ആയാണ് ജീവനക്കാര്‍ സമൂഹ മാധ്യമമായ മീഡിയത്തില്‍ പരസ്യമായി പോസ്റ്റിട്ടത്. FB Blind എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ ഫെയ്‌സ്ബുക്കിലെ മാനേജര്‍മാരും എച് ആര്‍ ഡിപാര്‍ട്‌മെന്റും സഹപ്രവര്‍ത്തകരോട് കാട്ടുന്ന അനീതിയെ കുറിച്ചാണ് പറയുന്നത്.

മോശം പ്രകടനം ആരോപിച്ചു പ്രത്യേകം നോട്ടമിടുന്നു, മോശം കമന്റുകള്‍ പറയുന്നു, എല്ലാ ദിവസവും ചെറുതും വലുതുമായ കയ്യേറ്റങ്ങള്‍ നേരിടേണ്ടി വരുന്നു എന്നെല്ലാമാണ് മീഡിയം പോസ്റ്റില്‍ ഫെയ്ബുക്കിനെതിരെ കറുത്ത വര്‍ഗക്കാരായ ജീവനക്കാരുടെ ആരോപണം.

ഫെയ്‌സ്ബുക്കില്‍ മാത്രമല്ല, ഒരിടത്തും ഇത്തരമൊരു അനുഭവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല. ഒരു കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ നയങ്ങള്‍ക്കെതിരായാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു- ഫെയ്‌സ്ബുക്ക് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് ബെര്‍ടീ തോംസണ്‍ പറഞ്ഞു.
 

Latest News