Sorry, you need to enable JavaScript to visit this website.

അവർ മാവോയിസ്റ്റുകളാണോ?  ഇപ്പോൾ പറയാനാവില്ലെന്ന് എം.എ. ബേബി

കണ്ണൂർ-  കോഴിക്കോട് അറസ്റ്റിലായ വിദ്യാർഥികൾ മാവോയിസ്റ്റുകളാണെന്ന് നിലവിൽ പറയാനാവില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബേബി.
സ്വന്തം ഭാഗം ന്യായീകരിക്കാൻ പോലീസ് പലതും ചെയ്യും. പിടിയിലായവർ കുറ്റക്കാരെന്ന് കാണിക്കാൻ പോലീസ് പല ശ്രമവും നടത്തും. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.
സർക്കാർ അനുമതിയില്ലാതെ അന്തിമ കുറ്റപത്രം നൽകാനാകില്ലെന്ന് ബേബി പറഞ്ഞു. യു.എ.പി.എ കരിനിയമമാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. മുഖ്യധാരാ സംഘടനകളിൽ തീവ്രസ്വഭാവമുള്ളവർ നുഴഞ്ഞു കയറിയ ചരിത്രമുണ്ട്. ഉദ്യോഗസ്ഥർ യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബേബി വ്യക്തമാക്കി. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന കമ്യുണിസ്റ്റ് സൈദ്ധാന്തികൻ ബർലിൻ കുഞ്ഞനന്തൻ നായരെ എം.എ. ബേബി സന്ദർശിച്ചു. രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചും അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ചും ഇരുവരും ദീർഘനേരം സംസാരിച്ചു. ബർലിന്റെ ഭാര്യ സരസ്വതി അമ്മ, മകൾ ഉഷ, മരുമകൻ വെർണർ റിഷ്ടർ എന്നിവരും വീട്ടിലുണ്ടായിരുന്നു.


 

Latest News