Sorry, you need to enable JavaScript to visit this website.

ബാബരി മസ്ജിദ് വിധി: കേരള പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം- ബാബരി മസ്ജിദ് കേസില്‍ നാളെ സുപ്രീം കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ പോലീസിന്റെ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി.

1. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി സ്വീകരിക്കും. ഇത്തരക്കാരെ ഉടന്‍ കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശം പോലീസിന്റെ എല്ലാ വിഭാഗത്തിനും നല്‍കി.

2. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.

3. എല്ലാ സാമൂഹ്യ മാധ്യമങ്ങളിലെയും  എല്ലാത്തരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്‌റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടന്‍ കണ്ടെത്താന്‍  ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കും.

 

Latest News