നിലമ്പൂരിൽ പന്തിനായി യോഗം ചേർന്ന കുട്ടികൾക്ക് പന്തുമായി വിവിധ കൂട്ടായ്മകൾ -Video

നിലമ്പൂർ- ഫുട്ബാൾ വാങ്ങാനുള്ള പണം സ്വരൂപിക്കാനുള്ള പിരിവിനായി യോഗം ചേർന്ന് സോഷ്യൽ മീഡിയയിലൂടെ വൈറലായ കുട്ടികൾക്ക് പന്തുമായി വിദേശ കോച്ച്. വെയ്ക്ക് അപ്പ് ഫുട്‌ബോൾ അക്കാദമി പരിശീലകൻ മാൻ ഇസ്റ്റിമോയാണ് പന്തുമായി എത്തിയത്. ബാഴ്‌സലോണ സ്വദേശിയായ ഇസ്റ്റിമോ എടവണ്ണയിലെ ഫുട്‌ബോൾ അക്കാദമി പരിശീലകനാണ്. ക്ലബ് ഷെമീറിയൻ കൂട്ടായ്മയും കുട്ടികൾക്ക് ഫുട്‌ബോളുമായി എത്തി. നടൻ ഉണ്ണി മുകുന്ദൻ കുട്ടികൾക്ക് ജഴ്‌സിയും ഫുട്‌ബോളും സമ്മാനിച്ചു. 
ഫുട്‌ബോൾ വാങ്ങാനുള്ള പണം പിരിച്ചെടുക്കാൻ കുട്ടികൾ ചേർന്ന യോഗം കഴിഞ്ഞദിവസം വൈറലായിരുന്നു. തെങ്ങിന്റെ മട്ടലിൽ മൈക്ക് പോലെ മരക്കൊമ്പ് കൊളുത്തിവെച്ച് കുട്ടികൾ പ്രസംഗിക്കുന്നതായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. സാമൂഹ്യപ്രവർത്തകൻ സുശാന്ത് നിലമ്പൂരാണ് ഈ വീഡിയോ ഫെയ്‌സ്ബുക്ക് പേജിലിട്ടത്. ഇതോടകം ലക്ഷകണക്കിനാളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. സുശാന്തിന്റെ വീടിന് സമീപത്തായിരുന്നു യോഗം.
 

Latest News