യുവാവിന്റെ ചെവിയില്‍നിന്ന് പാറ്റക്കൂട്ടത്തെ നീക്കം ചെയ്തു

ബെയ്ജിങ്- ചൈനയില്‍ കടുത്ത ചെവിവേദന അനുഭവപ്പെട്ട  യുവാവിന്റെ ചെവിയില്‍നിന്ന് പാറ്റക്കൂട്ടത്തെ നീക്കം ചെയ്തു. ഹ്യുഷു പട്ടണത്തിലെ സ്വകാര്യ ആശുപത്രിയിലാണ് 24 കാരനായ യുവാവ് ചികിത്സ തേടിയത്. പത്തിലേറെ പാറ്റക്കുഞ്ഞുങ്ങളെയാണ് പരിശോധനയില്‍ ഡോക്ടര്‍ കണ്ടെത്തിയത്.
കടുത്ത ചെവിവേദനയുമായി ഉറക്കമുണര്‍ന്ന യുവാവിന്റെ ചെവി പരിശോധിച്ചപ്പോള്‍ ആദ്യം വീട്ടുകാര്‍ ഒരു പാറ്റയെയാണ് കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ചെവിക്കകത്ത് പാറ്റക്കൂട്ടം തന്നെ താമസമാക്കിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.
ചെവിയില്‍ വേദനക്കു പുറമെ ഇഴയുന്നതായും അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് യുവാവ്  ഡോക്ടറെ സമീപിച്ചത്. യുവാവിന് കിടക്കയ്ക്ക് സമീപം ഭക്ഷണ സാധനങ്ങള്‍ കരുതിവെക്കുന്ന ശീലമുണ്ടെന്നും ഇതായിരിക്കാം പാറ്റ ചെവിയില്‍ കയറാന്‍ കാരണമെന്നും കരുതുന്നു.  

 

 

Latest News