കരച്ചില്‍ നിര്‍ത്തിയില്ല; കുട്ടിയെ നദിയിലെറിഞ്ഞ അമ്മ പിടിയില്‍

ചിക്കമംഗളൂരു- നിര്‍ത്താതെ കരഞ്ഞ മൂന്ന് വയസുകാരന്റെ നാവ് മുറിച്ചെടുത്തശേഷം അമ്മ പുഴയിലെറിഞ്ഞു കൊന്നു. കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ ആണ് സംഭവം. കമല (28) എന്ന യുവതിയാണ് ക്രൂരകൃത്യം നടത്തിയത്.
സുഖമില്ലാതായതിനെ തുടര്‍ന്ന് മകന്‍ തേജസ്  നിര്‍ത്താതെ കരഞ്ഞിരുന്നു. നാവ് മുറിച്ച ശേഷം കുട്ടിയെ നദിയില്‍ വലിച്ചെറിഞ്ഞ യുവതി മകനെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ ബാദ്ര നദിയില്‍ കുട്ടിയുടെ മൃതദേഹം ഒഴുകുന്നത് ശ്രദ്ധയില്‍പെട്ട ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിച്ചു.  സ്ഥലത്തെത്തിയ പോലീസ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചു.
തേജസിന്റെതാണോ നദിയില്‍ നിന്ന് കിട്ടിയ മൃതദേഹം എന്ന് തിരിച്ചറിയാനായി കമലയെ സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഈ സമയം കമല മൃതദേഹം തിരിച്ചറിയുകയും കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് കുറ്റസമ്മതം നടത്തുകയുമായിരുന്നു.

 

Latest News