ടാങ്ക് പൊട്ടിത്തെറിച്ച്  വയലാർ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ- ആലപ്പുഴ ചേർത്തല വയലാർ സ്വദേശി ലെനീഷ് (39) ജോലിക്കിടെ ടാങ്ക് പൊട്ടിത്തെറിച്ച് മരിച്ചു. ജിദ്ദ അൽ ഖുംറയിൽ പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിക്കുന്ന സ്‌ക്രാപ്പ് യാർഡിൽ പഴയ ടാങ്ക് മുറിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. മഹ്ജർ കിംഗ്  അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോകും. സഹായത്തിനായി കെ.എം.സി.സി വെൽഫെയർ വിംഗ് രംഗത്തുണ്ട്.
 

Latest News