ചെക്കപ്പിനെത്തിയ യുവതിയ്ക്ക് പീഡനം;  ഗൈനക്കോളജിസ്റ്റ് അറസ്റ്റില്‍

തിരുവനന്തപുരം-ചെക്കപ്പിനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഡോക്ടര്‍ അറസ്റ്റില്‍. ഫോര്‍ട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ സനല്‍കുമാറാണ് അറസ്റ്റിലായത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ഡോക്ടററെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കുറവന്‍കോണത്തെ ഒരു സ്വകാര്യ ക്ലിനിക്കില്‍ വച്ച് യുവതിയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. മ്യൂസിയം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിയാണ് പരാതിക്കാരിയായ യുവതി. പഠനാവശ്യത്തിനായി തിരുവനന്തപുരത്ത് താമസിക്കുന്ന യുവതി ചികിത്സയ്ക്കായി ഡോക്ടറുടെ കുറവന്‍കോണത്തെ ക്ലിനിക്കില്‍ എത്തിയപ്പോഴാണ് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. നവംബര്‍ 2നാണ് കേസിനാസ്പദമായ സംഭവം. തുടര്‍ന്ന് യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഡോക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest News