Sorry, you need to enable JavaScript to visit this website.

ടെലിവിഷൻ സ്‌ക്രീനിൽ വീഡിയോ ചാറ്റ് 

വലിയ ടി.വി സ്‌ക്രീൻ ഇപ്പോൾ മിക്ക വീടുകളിലും സാധാരണമാണ്. സ്‌ക്രീനിന്റെ വലിപ്പം കൂടിക്കൊണ്ടേയിരിക്കുന്നു. വലിയ ടി.വി സ്‌ക്രീനിൽ എച്ച്.ഡി ദൃശ്യങ്ങളുടെ തെളിച്ചമാണ് ആകർഷകം. 
സ്വീകരണ മുറിയിലെ വലിയ ടി.വി സ്‌ക്രീൻ വീഡിയോ കോൺഫറൻസിംഗ് ഹബ് കൂടിയാക്കി മാറ്റുന്നതാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ പോർട്ടൽ ടിവി വീഡിയോ ചാറ്റ് ഉപകരണം. 
എന്നാൽ ടെലിവിഷൻ രംഗത്ത് സ്വാധീനമുറപ്പിച്ച വൻകിട കമ്പനികളായ ആപ്പിൾ,റോക്കു, ആമസോൺ എന്നിവക്കെതിരെ ഇത് വെല്ലുവിളി ഉയർത്തുന്നില്ല. ഫെയ്‌സ് ബുക്ക് ഉപകരണത്തിന്റെ പുതുമ കണക്കിലെടുത്ത് ഇത് സ്വീകരണമുറികളിലെത്തിക്കാൻ ആഗ്രഹിക്കുന്നവരുണ്ട്. ആമസോണിലും റോക്കു ബോക്‌സിലും ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ ചെലവഴിക്കാൻ തയാറുള്ളവർ മാത്രമേ ഫേസ് ബുക്കിന്റെ ഉപകരണത്തിനു പിന്നാലെ പോകൂ.
വലിയ സ്‌ക്രീൻ ടി.വിയെ വീഡിയോ കോൺഫറൻസിംഗ് ഹബാക്കി മാറ്റുന്ന ഗാഡ്‌ജെറ്റ് മറ്റു കമ്പനികൾ പുറത്തിറക്കിയിട്ടില്ല. ഈ ഗാഡ്‌ജെറ്റ്  ടി.വി സ്‌ക്രീനിന് താഴെയോ മുകളിലോ സ്ഥാപിക്കാം.  ടെലിവിഷനെ ജംബോ വലിപ്പത്തിലുള്ള വീഡിയോ ചാറ്റ് സ്‌ക്രീനാക്കി മാറ്റുന്നുവെന്നതാണ് അടിസ്ഥാനപരമായ മാറ്റം. 
ഫെയ്‌സ്ബുക്ക് പോർട്ടൽ സ്മാർട്ട് ഡിസ്‌പ്ലേയിലുള്ള ക്യാമറ  ഉപയോക്താവ് ഒരു മുറിയിൽ ചുറ്റിനടക്കുമ്പോൾ സൂം ഇൻ ചെയ്യുകയും യാന്ത്രികമായി സൂം ഔട്ട് ചെയ്യുകയും ചെയ്യുന്നു. 
ഉപയോക്താക്കൾക്ക് ഫെയ്‌സ് ബുക്ക് വാച്ചിൽനിന്നും വീഡിയോ ചാറ്റ് നടത്താമെങ്കിലും 40 മുതൽ 100 ഇഞ്ച് വരെയുള്ള സ്‌ക്രീനിൽ ഒരാളുമായി സംവദിക്കാനുള്ള അവസരമാണ് പോർട്ടൽ ടി.വിയുടെ വലിയ ആകർഷണം.

 

Latest News