Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ചേർക്കുന്നത് എങ്ങനെ തടയാം

ഗ്രൂപ്പുകളുടെ സ്വകാര്യത വർധിപ്പിക്കുന്നതിന് വാട്‌സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചു. ആർക്കെല്ലാം നമ്മെ ഒരു ഗ്രൂപ്പിൽ ചേർക്കാൻ കഴിയും എന്ന കാര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്നതാണ് പുതിയ അപ്‌ഡേറ്റിലൂടെ അവതരിപ്പിച്ച ഈ പ്രൈവസി ഫീച്ചർ. ഗ്രൂപ്പിന്റെ പ്രൈവസി സെറ്റിങ്‌സിൽ ആർക്കെല്ലാം അനുമതി നൽകാം എന്ന ഓപ്ഷനുകളിൽ Nobody എന്നത് My Contacts expect എന്നാക്കി മാറ്റിയതാണ് പുതിയ മാറ്റം.  ആഗോള തലത്തിൽ ഈ ഫീച്ചർ വാട്‌സാപ്പ് ആൻഡ്രോയ്ഡ്, ഐഒഎസ് പതിപ്പുകളിൽ ലഭിച്ചു തുടങ്ങി.
'നിലവിൽ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്‌സിൽ  'Everyone', My Contacts', 'Nobody' എന്നീ മൂന്ന് ഒപ്ഷനുകളാണ് ഉള്ളത്. ഇവയിൽ 'Nobody' തിരഞ്ഞെടുത്താൽ, നമുക്ക് ലഭിക്കുന്ന ഗ്രൂപ്പ് ഇൻവിറ്റേഷനുകൾക്ക് മൂന്ന് ദിവസത്തെ കാലാവധി മാത്രമെ ഉണ്ടാകൂ. 
മാത്രമല്ല, നമ്മുടെ കോണ്ടാക്ടുകൾ അടക്കം ആർക്കും നമ്മെ ഒരു ഗ്രൂപ്പിലും അനുവാദമില്ലാതെ ചേർക്കാനും കഴിയില്ല. ഇതിനു പകരം പുതുതായി അവതരിപ്പിച്ച My Contacts expect  എന്ന ഒപ്ഷൻ വഴി ഗ്രൂപ്പുകളിൽ നമ്മെ ചേർക്കാൻ അനുവാദം നൽകേണ്ടതില്ലാത്ത കോണ്ടാക്ടുകളെ നമുക്ക് തിരഞ്ഞെടുത്ത് വിലക്കാം. 
ഇങ്ങനെ വിലക്കിയ ഗ്രൂപ്പ് അഡ്മിനുകൾക്ക് വേണമെങ്കിലും ഗ്രൂപ്പ് ഇൻവിറ്റേഷൻ പ്രൈവറ്റായി നമുക്ക് അയക്കാൻ കഴിയും. വേണമെങ്കിൽ ഇതുവഴി നമുക്ക് ഗ്രൂപ്പിൽ ചേരാം. ഈ ഇൻവിറ്റേഷനും മൂന്ന് ദിവസ കാലാവധിയെ ഉള്ളൂ.

Latest News