Sorry, you need to enable JavaScript to visit this website.

കൈവശം ദുരൂഹ വസ്തുവുണ്ടെന്ന് സൂചന; ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥയെ ഇറാന്‍ തടഞ്ഞു

തെഹ്‌റാന്‍- അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍നിന്നുള്ള ഉദ്യോഗസ്ഥയെ നതാന്‍സ് ആണവ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഇറാന്‍ തടഞ്ഞു. സംശയാസ്പദമായ വസ്തുക്കള്‍ കൈയിലുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്നാണിതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  ഇക്കാര്യം ഇറാന്റെ ആണവോര്‍ജ സംഘടന സ്ഥിരീകരിച്ചതായി അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.  
നതാന്‍സ് കേന്ദ്രത്തിലെ സ്‌ക്രീനിംഗ് ഉപകരണങ്ങള്‍ ആണവോര്‍ജ ഏജന്‍സി പരിശോധന കടന്നുപോകുമ്പോള്‍ ഒരുമുന്നറിയിപ്പ് അടയാളം കാണിച്ചുവെന്നും തുടര്‍ന്നാണ് പ്രവേശനം നിഷേധിച്ചതെന്നും വിവരം  ഐ.എ.ഇ.എയെ അറിയിച്ചുവെന്നും ഫാര്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
യു.എന്‍ ആണവ നിരീക്ഷണ ഏജന്‍സിയുടെ ഉദ്യോഗസ്ഥയെ ഇറാന്‍ തടഞ്ഞുവെന്നും യാത്രാ രേഖകള്‍ പിടിച്ചുവെന്നുമായിരുന്നു ആദ്യ റിപ്പോര്‍ട്ട്.  
അതിനിടെ, ഇറാന്‍ ഭൂഗര്‍ഭ ഫോര്‍ഡോ ആണവ കേന്ദ്രത്തില്‍ യുറേനിയം വാതകം നിറച്ചു തുടങ്ങിയിട്ടുണ്ട്.
വന്‍ശക്തി രാഷ്ട്രങ്ങളുമായി 2015 ലുണ്ടാക്കിയ ആണവ കരാറില്‍നിന്നുള്ള പിന്മാറ്റത്തിനായി ഇറാന്‍ കൈക്കൊണ്ട നാലാമത്തെ നടപടിയാണിത്.

 

Latest News