സൗദി പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ബാങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

റിയാദ്- അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്ന പണത്തിന്റെ യഥാർഥ ഉറവിടവും പണം നിക്ഷേപിക്കുന്നതിന്റെ യഥാർഥ ഉദ്ദേശ്യവും വെളിപ്പെടുത്തൽ അനിവാര്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്നത് ക്രിമിനൽ കുറ്റമാണ്.

തങ്ങൾക്ക് അറിയാത്ത ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതും സ്രോതസ്സ് അറിയാത്ത പണം ഇതിനായി മറ്റൊരാളിൽനിന്ന് കൈപ്പറ്റുന്നതും കുറ്റകരമായി കണക്കാക്കും. ഇങ്ങനെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണത്തിന്റെ ഉറവിടം നിയമ വിരുദ്ധമായേക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
 

Latest News