Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മോഡി കോഴിക്കോട്ട് വന്നിറങ്ങിയത് വെറും 5693 രൂപ ചെലവിൽ;  പ്രധാനന്ത്രിയുടെ അനൗദ്യോഗിക യാത്രകളെ ചൊല്ലി പുതിയ വിവാദം

ന്യൂദൽഹി- നിരന്തരം വിമാനയാത്രകൾ ചെയ്ത് ഏറെ പഴി കേട്ട പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ചൊല്ലി പുതിയൊരു വിമാനയാത്ര വിവാദം തലപൊക്കുന്നു. പ്രധാനമന്ത്രി പദവിയിലെത്തിയതിനു ശേഷം മോഡി വാണിജ്യ വിമാനങ്ങളുടെ നിരക്കിലും വളരെ താഴ്ന്ന നിരക്കിൽ ഇന്ത്യൻ വ്യോമ സേനയുടെ വിമാനങ്ങളിൽ 128 അനൗദ്യോഗിക യാത്രകൾ നടത്തിയതാണ് വിവാദമായത്. രാജ്യത്തിനകത്ത് നടത്തിയ ഈ യാത്രാ ഇനത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യോമസേനയ്ക്കു പ്രതിഫലമായി നൽകിയത് 89 ലക്ഷം രൂപ. പ്രതിരോധ മന്ത്രാലയം 1999ൽ അവസാനമായി നിശ്ചയിച്ച നിരക്കിലാണ് ചെലവുകൾ കണക്കാക്കിയിരിക്കുന്നത്.

ഈ യാത്രകളേറെയും തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായിരുന്നു. തെരെഞ്ഞെടുപ്പു പെരുമാറ്റ ചട്ടം അനുസരിച്ച് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ പ്രധാനമന്ത്രിയുൾപ്പെടെ എല്ലാ മന്ത്രിമാരും അതിനുള്ള ചെലവ് തിരച്ചടക്കേണ്ടതുണ്ട്. 128 യാത്രകളും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനമായ എയർ ഇന്ത്യ വണ്ണിന് പറന്നിറങ്ങാൻ കഴിയാത്ത രാജ്യത്തെ വിദൂര മേഖലകളിലേക്കായിരുന്നു.

മുൻ വ്യോമസേന ഉദ്യോഗസ്ഥനായ കമാന്റർ ലോകേഷ് കെ ബത്ര വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് വ്യോമസേന മേയ് 2014 മുതൽ ഫെബ്രുവരി 2017 വരെയുള്ള മോഡിയുടെ അനൗദ്യോഗിക വിവരങ്ങൾ നൽകിയത്. തെരഞ്ഞെടുപ്പ് നടന്ന ഉത്തർ പ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, അസം എന്നീ സംസ്ഥാനങ്ങളിലേക്കായിരുന്നു കൂടുതൽ യാത്രകളും.

വാണിജ്യ വിമാന സർവീസ് ബന്ധിപ്പിക്കുന്ന റൂട്ടുകളിൽ പറക്കുന്നതിന് വിപണി നിരക്കുകളെ അടിസ്ഥാനമാക്കിയാണ് നിരക്ക് നിശ്ചയിക്കുന്നത്. അല്ലാത്ത പറക്കലുകൾക്ക് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ചതു പ്രകാരം കിലോമീറ്ററും യാത്രക്കാരുടെ എണ്ണവും അടിസ്ഥാനമാക്കിയാണ് നിരക്കുകൾ നിശ്ചയിക്കുന്നതെന്നും മറുപടിയിൽ വ്യോമസേന വ്യക്തമാക്കി. 1999നു ശേഷം ഈ നിരക്കുകൾ മന്ത്രാലയം പരിഷ്‌കരിച്ചിട്ടില്ല.

ദൽഹി-ഗൊരക്പൂർ-ഡൽഹി യാത്രയ്ക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് ചെലവിട്ടത് 31,000 രൂപയാണ്. മാംഗ്ലൂർ-കാസർകോട്- മാംഗ്ലൂർ യാത്രയ്ക്ക് 7,818 രൂപയും.  ഇത് സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളുടെ നിരക്കിലും  വളരെ താഴെയാണെന്ന് കമ്പനികൾ പറയുന്നു. കോഴിക്കോട് വിക്രം മൈതാനത്ത് മോഡി വന്നിറങ്ങിയത് വെറും 5,693 രൂപക്കാണെന്നും വ്യോമ സേന വ്യക്തമാക്കുന്നു.
മോഡി നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണ യാത്രകളുടെ ചെലവ് വഹിക്കേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസ് അല്ലെന്നും അദ്ദേഹത്തിന്റെ പാർട്ടിയാണെന്നും ബത്ര ചൂണ്ടിക്കാട്ടി.
 

Latest News