ബിജെപി നേതാവ് ചിന്മയാനന്ദ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് തെളിവുകളില്‍ നിന്ന് വ്യക്തം- യുപി പോലീസ്

ലഖ്‌നൗ- ബിജെപി നോതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ചിന്മയാനന്ദ് നിയമ വിദ്യാര്‍ത്ഥിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിവുകളില്‍ നിന്ന് വ്യക്തമാണെന്ന് യുപി പോലീസ് കോടതിയില്‍  സമര്‍പ്പിച്ച കുറ്റപത്രം. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം ചിന്മയാന്ദിനെതിരേയും അദ്ദേഹത്തെ കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെന്ന മറ്റൊരു കേസില്‍ പീഡനത്തിനിരയായ യുവതിക്കെതിരേയും കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു. രണ്ടു കേസുകളിലും ഇരുവര്‍ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. ഈ തെളിവുകള്‍ പരിശോധിച്ചപ്പോള്‍ ഇരുവര്‍ക്കുമെതിരായ കുറ്റം തെളിഞ്ഞതായും കുറ്റപത്രങ്ങളിലുണ്ട്. 

രണ്ടു കേസുകളിലും നടത്തിയ അന്വേഷണത്തില്‍ രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനായി. രണ്ടു കേസുകളിലുമായി 105 പേരെയാണ് ചോദ്യം ചെയ്തത്. 20 തെളിവുകള്‍ ശേഖരിച്ചു. ഇതിനു പുറമെ നിരവധി ഡിജിറ്റര്‍ തെളിവുകളും ഫോണ്‍ വിളി രേഖകളും തെളിവുകളായി ലഭിച്ചു. 4700ഓളം പേജുകള്‍ വരുന്ന കേസ് ഡയറികളും കുറ്റപത്രങ്ങളുമാണ് സമര്‍പ്പിക്കുന്നത്- അന്വേഷണ സംഘം തലവന്‍ നവീന്‍ അറോറ പറഞ്ഞു.
 

Latest News