Sorry, you need to enable JavaScript to visit this website.

സര്‍ക്കാരുണ്ടാക്കാന്‍ എന്‍സിപി ശിവസേനയുമായി കൂട്ടുകൂടില്ലെന്ന് തീര്‍ത്തു പറഞ്ഞ് ശരത് പവാര്‍

മുംബൈ- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ ശിവ സേനാ നേതാവ് സഞ്ജയ് റാവത്ത് എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ വീണ്ടും കണ്ടത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. എന്നാല്‍ പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച പവാര്‍ എന്‍സിപി-കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞു. ബിജെപി-ശിവ സേന സഖ്യത്തെയാണ് ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്നും എന്‍സിപി-കോണ്‍ഗ്രസ് സഖ്യം പ്രതിപക്ഷത്തിരിക്കുമെന്നും പവാര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ അനിശ്ചിതത്വത്തെ ഒരു ഭരണഘടനാ പ്രതിസന്ധിയാക്കി മാറ്റരുതെന്നും എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ബിജെപി-ശിവസേന സഖ്യത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. എതിരാളിയായ ശിവ സേനയുമായി ഒരിക്കലും എന്‍സിപി ചേരില്ലെന്ന് പവാര്‍ തീര്‍ത്തു പറഞ്ഞു. 

ശിവ സേന ഒരിക്കലും ബിജെപി സഖ്യം വിടില്ലെന്നും പവാര്‍ പറഞ്ഞു. 25 വര്‍ഷമായുള്ള ബന്ധമാണ്. അവര്‍ക്കെങ്ങനെ ഇപ്പോല്‍ പിരിയാനാകും? അദ്ദേഹം ചോദിച്ചു. പോരടിക്കുന്ന ഈ രണ്ടു കക്ഷികളും വൈകാതെ ഒരുമിക്കുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പവാര്‍ പറഞ്ഞു.
 

Latest News