സൗദിയില്‍ തിരുവനന്തപുരം സ്വദേശി അപകടത്തില്‍ മരിച്ചു

ദമാം- തിരുവനന്തപുരം ഞാറായിക്കോണം സീമന്തപുരം നിഷാദ് മന്‍സിലില്‍ നിഷാദ് ഇബ്രാഹിം (31 ) ദമാമില്‍ വാഹനാപകടത്തില്‍ മരിച്ചു. നാല് വര്‍ഷമായി ദമാം സീകൊയില്‍ മസായ സ്വീറ്റ്‌സ് കടയില്‍ ജോലി ചെയ്തിരുന്ന നിഷാദ് ദമാം അസ്‌കാനില്‍ റോഡ് മുറിച്ചു കടക്കവേ അത് വഴി വന്ന വാഹനത്തിന്റെ സൈഡ് ഗ്ലാസ് തട്ടി റോഡില്‍ തലയടിച്ചു വീഴുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ദമാം മെഡിക്കല്‍ കോമ്പ്‌ലെക്‌സ് മോര്‍ച്ചറിയിലാണ്.

നാല് മാസം മുമ്പ് വിവാഹിതനായ ഇദ്ദേഹം രണ്ടു മാസം മുമ്പ് ദമാമില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചെങ്കിലും ബാപ്പക്ക് അസുഖമായതിനെ തുടര്‍ന്ന് 15  ദിവസത്തെ അവധിക്കു വീണ്ടും നാട്ടില്‍ പോയി ആറു ദിവസം മുമ്പാണ് ദമാമില്‍ എത്തിയത്.

ഭാര്യ: ശബ്‌ന ശഹാബുദ്ദീന്‍. പിതാവ്: ഇബ്രാഹിം. ഉമ്മ: റാഹില.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

 

Latest News