Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യെമനിൽ കരാർ ഒപ്പിട്ടു; സമാധാനത്തിന്റെ പുതുയുഗപ്പിറവി

യെമൻ ഗവൺമെന്റ് പ്രതിനിധി സാലിം അൽഖൻബശിയും ദക്ഷിണ യെമൻ ട്രാൻസിഷനൽ കൗൺസിൽ പ്രതിനിധി ഡോ. നാസിർ അൽഖബ്ജിയും സമാധാന കരാറിൽ ഒപ്പുവെക്കുന്നു. 

റിയാദ് - യെമനിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിക്ക് തുടക്കം കുറിച്ച് യെമൻ ഭരണകൂടവും ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിലും (ദക്ഷിണ യെമൻ വിഘടനവാദികൾ) തമ്മിൽ റിയാദിൽ സമാധാന കരാർ ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാന്റെയും യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദിയുടെയും ദക്ഷിണ യെമൻ ട്രാൻസിഷണൽ കൗൺസിൽ പ്രസിഡന്റ് ഐദ്രോസ് അൽസുബൈദിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. യെമൻ ഗവൺമെന്റ് പ്രതിനിധി സാലിം അൽഖൻബശിയും ദക്ഷിണ യെമൻ ട്രാൻസിഷനൽ കൗൺസിൽ പ്രതിനിധി ഡോ. നാസിർ അൽഖബ്ജിയുമാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ ഒപ്പുവെക്കൽ ചടങ്ങിനു മുമ്പായി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ, അബ്ദുറബ്ബ് മൻസൂർ ഹാദി, ഐദ്രോസ് അൽസുബൈദി എന്നിവരുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി. 
ഏദൻ ഗവർണറെയും പോലീസ് മേധാവിയെയും പതിനഞ്ചു ദിവസത്തിനകവും അബ്‌യൻ, അൽദാലിഅ് ഗവർണർമാരെ മുപ്പതു ദിവസത്തിനകവും മറ്റു ദക്ഷിണ യെമൻ പ്രവിശ്യകളിലെ ഗവർണർമാരെയും പോലീസ് മേധാവികളെയും 60 ദിവസത്തിനകവും നിയമിക്കുമെന്നും കരാർ വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, സൗദി സായുധ സേനാ മേധാവി ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ്, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, രഹസ്യാന്വേഷണ ഏജൻസി മേധാവി ഖാലിദ് ബിൻ അലി അൽഹുമൈദാൻ, യെമനിലെ സൗദി അംബാസഡർ മുഹമ്മദ് സഈദ് ആലുജാബിർ തുടങ്ങി നിരവധി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും മറ്റും ചടങ്ങിൽ സംബന്ധിച്ചു. 

Latest News