Sorry, you need to enable JavaScript to visit this website.

പതിനേഴുകാരിക്ക് പീഡനം:കോളജ് അഡ്മിനിസ്‌ട്രേറ്റർക്ക് ജാമ്യമില്ല

മഞ്ചേരി- പതിനേഴുകാരിയായ വിദ്യാർഥിയെ ലൈംഗിക പീഡനത്തിനു വിധേയയാക്കിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന കോളജ് അഡ്മിനിസ്‌ട്രേറ്ററുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷൽ കോടതി തള്ളി.  കോട്ടക്കൽ കോട്ടൂർ വലിയപറമ്പ് ചെരട മുഹമ്മദ് റഫീഖി (34) ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി നാരായണൻ തള്ളിയത്. 2019 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കൊളത്തൂർ പാങ്ങിലെ കോളജ് അഡ്മിനിസ്‌ട്രേറ്ററായ പ്രതി പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. തുടർന്നു പലതവണ ഇതു ആവർത്തിച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കൊളത്തൂർ പോലീസാണ് കേസന്വേഷിക്കുന്നത്. 

Latest News