Sorry, you need to enable JavaScript to visit this website.

മലബാറിലെ അടുക്കളകൾക്ക് കൂട്ട് ചപ്പാത്തിക്കമ്പനികൾ  

കേരളത്തിൽ അതിഥി  സൽക്കാരങ്ങളിൽ ചപ്പാത്തി കമ്പനികൾക്ക് പൊള്ളി വീർത്ത   സ്ഥാനമുണ്ട്.  മലബാറിൽ ചപ്പാത്തിക്കമ്പനികൾ അതിവേഗം വളരുന്ന ചെറുകിട വ്യവസായമായി  മാറി. 
ചുവപ്പ് മനോഹരമായ ബോർഡും  മൂന്ന്  റൂമുകളുമടങ്ങിയ ഫാക്ടറികളാണ്  ഇന്ത്യയിലെ  ചപ്പാത്തി കമ്പനികൾ.
മലബാറുകാരുടെ ആധുനിക അടുക്കള ഇപ്പോൾ ചപ്പാത്തി കമ്പനികൾ പിടിച്ചടക്കിയിരിക്കുന്നു. ഓരോ പ്രദേശത്തും പ്രവർത്തിക്കുന്ന ചപ്പാത്തി കമ്പനികൾ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആ പ്രദേശങ്ങളിലെ അടുക്കളയുടെ മണവും രുചിയും കൊണ്ട് വരാൻ സ്വദേശികളായ കമ്പനി ഉടമകൾക്ക് സാധിച്ചു. 
വീട്ടിൽ അതിഥി സൽക്കാരങ്ങൾ എളുപ്പമാകാൻ  ഔട്ട് സൈഡ് കാറ്ററിങ് അനിവാര്യമായിരിക്കുന്നു. ഇതിന് ചുവടൊപ്പിച്ച ഏറ്റവും പുതിയ ട്രെന്റാണ് ചപ്പാത്തി കമ്പനികളുടെ വളർച്ച.  കോഴിക്കോട്ട് നിന്നും തൃശൂർ വരെ യാത്ര ചെയ്താൽ ഒരു പക്ഷെ സൂപ്പർ മാർക്കറ്റിനേക്കാൾ  മനോഹരമായ ഡെക്കറേഷനോടെ നിർമ്മിച്ച ചപ്പാത്തി കമ്പനികൾ കാണാം. മിക്കയിടത്തും എല്ലാ സീസണിലും ക്യൂവും കാണാം. 
പെരുന്നാൾ ദിവസം വൈകുന്നേരം തിരക്ക് കുറയുമെന്ന തെറ്റിദ്ധാരണയോടെയാണ് നഗരത്തിലെ കമ്പനിയിലേക്ക് ചെന്നത്. പക്ഷെ അവിടെ എത്തിയപ്പോൾ നീണ്ട ക്യൂവാണ്  കാണാൻ കഴിഞ്ഞത്.മുൻ പ്രവാസിയായ  ചെറുപ്പക്കാരൻ മഹാരാഷ്ട്രയിലെ ജസ്‌നഗര എന്ന സ്ഥലത്ത് ബേക്കറി നടത്തി കൊണ്ടിരിക്കുമ്പോഴാണ് ചപ്പാത്തി കമ്പനിയെക്കുറിച്ചു പഠിച്ചതും അതിന്റെ സാധ്യതകളെ കുറിച്ച് നല്ലപോലെ ചിന്തിച്ചു നാട്ടിൽ വരികയും ഉൾപ്രദേശത്ത് 'ജസ്‌നഗര' എന്ന പേരിൽ ചെറിയൊരു ചപ്പാത്തി കമ്പനി ആരംഭിക്കുകയും ചെയ്തത്. വൻ വിജയത്തിലേക്ക് കുതിച്ച ജസ്‌നഗര ചപ്പാത്തി കമ്പനികളുടെ  ശാഖകൾ ടൗണിലേക്ക് പരീക്ഷിക്കുകയായിരുന്നു. ഏതാണ്ട് 16 ഓളം ചപ്പാത്തി കമ്പനിയുടെ മുതലാളിയാണ് അദ്ദേഹം. 
ഫാസ്റ്റ് ഫുഡിന്റെ മറ്റൊരു പതിപ്പാണ് ചപ്പാത്തി കമ്പനികൾ. 
കേരളത്തിലെ ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, കഫറ്റീരിയ, റിസോർട്ടുകൾ, കല്ല്യാണ വീട്,കൺവെൻഷൻ സെന്റർ, തുടങ്ങിയ സ്ഥാപനങ്ങൾക്കൊക്കെ ചപ്പാത്തി, പൊറോട്ട,നൂൽപ്പുട്ട്,
അപ്പം, പൊരിക്കടികൾ എല്ലാം ഏറെയും ഉണ്ടാക്കുന്നത് ചപ്പാത്തി കമ്പനികളിൽ നിന്നാണ്.
വീട്ടിലേക്ക് മുന്നറിയിപ്പ് ഇല്ലാതെ വരുന്ന അതിഥികളെ സ്വീകരിക്കാനും വീട്ടുടമ ആശ്രയിക്കുന്നത്  ഇവരെയാണ്. ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് മാവ് കുഴക്കുകയും പിന്നീടത് ചപ്പാത്തി കട്ടിങ് മെഷീനിലേക്ക് മാറ്റുകയും അവിടെനിന്നും വരുന്ന ചപ്പാത്തി വലിയ പാനിൽ വെച്ച് ചുട്ട് എടുക്കുകയുമാണ് ചെയ്യുന്നത്. ഫുൾ ഓട്ടോമാറ്റിക് മെഷീൻ കൊണ്ട് ഉണ്ടാക്കുന്ന ചപ്പാത്തിക്ക് ആവശ്യക്കാർ കുറവുള്ളതു കൊണ്ടാണ് സെമി മെഷിൻ ഉപയോഗിക്കുന്നത്. യുവ സംരംഭകരുടെ  നിശ്ചയ ദാർഢ്യവും  അന്യ സംസ്ഥാന തൊഴലാളികളുടെ ലഭ്യതയും ചപ്പാത്തി കമ്പനികളുടെ വളർച്ചക്ക് കാരണമായി.

Latest News