മോഡിയെ ഭീഷണിപ്പെടുത്തിയ പാക്  ഗായികയുടെ  നഗ്‌ന വീഡിയോ പുറത്ത്

ഇസ്‌ലാമാബാദ്-പാക് സൈന്യത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഗായിക റാബി പിര്‍സദയുടെ നഗ്‌ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറിനെ രൂക്ഷമായി വിമര്‍ശിച്ചതിന് ശേഷമാണ് വീഡിയോ പ്രചരിച്ചത്. പാക് സൈന്യത്തെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് നഗ്‌ന വീഡിയോ പുറത്തായെങ്കിലും മികച്ച പിന്തുണയാണ് റാബിയ്ക്ക് ജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. പാക്കിസ്ഥാന്‍ ആര്‍മി വക്താവ് ഇവര്‍ക്കെതിരെ പ്രതികാരം തീര്‍ത്തതാണെന്നും ഹാക്കര്‍മാരെ ഉപയോഗിച്ച് വിഡിയോ ചോര്‍ത്തിയതാണെന്നും ആരോപണമുണ്ട്. കാമുകന് ഫോണിലൂടെ അയച്ച വിഡിയോയാണ് ചോര്‍ന്നതെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്ങനെ ചോര്‍ന്നതാണെങ്കിലും വിഡിയോയും ചിത്രങ്ങളും എല്ലാവരും നീക്കം ചെയ്യണമെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്. 
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കൊല്ലുമെന്ന ഭീഷണിയുമായി രണ്ട് തവണ രംഗത്തെത്തിയ താരമാണ് റാബി. 


 

Latest News