Sorry, you need to enable JavaScript to visit this website.

കാട്ടാള നീതിയുടെ കാവൽക്കാരോ ഇടതു സർക്കാർ?    

വാളയാറിലെ ദളിത് പെൺകുട്ടികളുടെ കൊലപാതകികളെ രക്ഷിച്ചതിൽ തങ്ങളുടെ പങ്ക് പകൽ പോലെ വെളിവായതിനു പിറകെ വീണ്ടും വ്യാജ ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളെ വധിച്ച പോലീസ് 20 വയസ്സു തികയാത്ത രണ്ടു കൗമാരക്കാരെ യു എ പി എ ചുമത്തി തുറുങ്കിലടച്ചിരിക്കുകയാണ്. ഇരുവരും സി.പി.എം പ്രവർത്തകരായതിനാൽ വലിയ വാർത്തയായി അതു മാറിയിട്ടുണ്ട്. എന്നാൽ സി.പി.ഐയിൽ നിന്നു മാത്രമല്ല, സി.പി.എമ്മിൽ നിന്നടക്കം ശക്തമായ പ്രതിഷേധമുയർന്നിട്ടും പോലീസ് പിറകോട്ടില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാകട്ടെ മൗനം തുടരുകയാണ്. യു എ പി എയും വ്യാജ ഏറ്റുമുട്ടൽ കൊലകളും സർക്കാർ നയമല്ല എന്ന് ചില പാർട്ടി നേതാക്കൾ പറയുന്നുണ്ട്. നയമല്ലെങ്കിൽ എങ്ങനെയാണവ ആവർത്തിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി ഇല്ല. ഏരിയാ കമ്മിറ്റി പോലീസിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. 
അട്ടപ്പാടി കൊലകൾക്കെതിരെ മാവോയിസ്റ്റുകൾ വിതരണം ചെയ്ത ലഘുലേഖ കൈയിൽ വെച്ചതാണ് ഈ യുവാക്കൾ ചെയ്ത കുറ്റമായി ചിത്രീകരിച്ചിരിക്കുന്നത്. എങ്കിൽ എത്രയോ പേരെ ജയിലിലടക്കണം? ഇവരാകട്ടെ മാധ്യമ വിദ്യാർത്ഥിയും നിയമ വിദ്യാർത്ഥിയുമാണ് എന്നതാണ് ഏറെ ശ്രദ്ധേയം. സമൂഹത്തിലെ ഓരോ ചലനവും അറിയേണ്ടവർ. അതേസമയം മാവോയിസ്റ്റുകളാണെന്നു സമ്മതിക്കാൻ ഇവർക്കെതിരെ കടുത്ത സമ്മർദമുള്ളതായും അല്ലെങ്കിൽ കഞ്ചാവു കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.
മുകളിൽ സൂചിപ്പിച്ച പോലെ സി.പി.എം പ്രവർത്തകരായതിനാലാണ് ഈ വിഷയം വ്യാപകമായി ചർച്ചയായത്. എന്നാൽ കേരളത്തിൽ എത്രയോ പേരെ ഇത്തരത്തിൽ കള്ളക്കേസിൽ കുടുക്കി യു എ പി എ ചുമത്തി അകത്താക്കിയിരിക്കുന്നു. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ചവർ പോലും അതിൽ പെടും. അത്തരം സംഭവങ്ങളും ചർച്ചയാകേണ്ട സമയമാണിത്. 
ജനകീയ പ്രതിഷധങ്ങളെ അടിച്ചമർത്താൻ ഭരണകൂടങ്ങൾ എന്നും ഉപയോഗിക്കുന്നത് ഭീകരനിയമങ്ങളാണ്.  തീവ്രവാദമെന്നാരോപിച്ചാണ് ഇത്തരം നിയമങ്ങൾ പ്രയോഗിക്കുക. ഈ നിയമങ്ങളാകട്ടെ കാലത്തിനനുസരിച്ച് രൂപം മാറി കൂടുതൽ കൂടുതൽ രൂക്ഷമായി വരികയാണ്. പോട്ടയും ടാഡയും അപ്ഫസയും കാപ്പയും യുഎപിഎയുമൊക്കെ ഉദാഹരണങ്ങൾ. കേരളത്തിൽ അടുത്ത കാലത്തായി മനുഷ്യാവകാശ പ്രവർത്തകർക്കും ജനകീയ സമരക്കാർക്കുമെതിരെ ഏറ്റവുമധികം ഉപയോഗിക്കുന്നത് യുഎപിഎയാണ്. ഗാന്ധിയൻ രീതിയിൽ സമരങ്ങൾ നടത്തുന്നവരെ പോലും മാവോയിസ്റ്റുകളെന്നും മുസ്‌ലിം തീവ്രവാദികളെന്നും മുദ്രയടിച്ചാണ് ഇത്തരം നിയമങ്ങൾ പ്രയോഗിക്കുന്നത്. ഇരകൾ മിക്കവാറും മുസ്‌ലിംകളും ദളിതരും മറ്റു പാർശ്വവൽക്കകൃതരും തന്നെയെന്ന് പ്രത്യകിച്ച് പറയേണ്ടതില്ലല്ലോ. അതേസമയം യുഎപിഎക്കെതിരെ ശക്തമായ ജനകീയ സമരങ്ങൾ കേരളത്തിൽ നടക്കുന്നു എന്നും പറയാനാകില്ല. പലപ്പോഴും ഭരണകൂടം നടത്തുന്ന നുണപ്രചാരണങ്ങളെ ഏറ്റുപിടിക്കുകയാണ് മുഖ്യധാരാ പ്രസ്ഥാനങ്ങളും മാധ്യമങ്ങളുമെല്ലാം ചെയ്യുന്നത്. ഠഒഋ ഡചഘഅണഎഡഘ അഇഠകഢകഠകഋട (ജഞഋഢഋചഠകഛച) അഇഠ, 1967 എന്ന നിയമമാണ് ഡഅജഅ എന്ന് ചുരുക്കപ്പേരിൽ പറയപ്പെടുന്നത്.  ഈ നിയമത്തിലൂടെ ഭരണഘടന ഉറപ്പു നൽകുന്ന സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്യത്തിനുമുള്ള അവകാശം, സമാധാനപരമായും നിരായുധരായും ഒത്തുചേരാനുള്ള അവകാശം, സംഘടിക്കാനുള്ള അവകാശം എന്നിവയ്ക്കു മേൽ ഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താനുള്ള അധികാരം നൽകുന്നു. രണ്ടാമത് ഭരണകൂടത്തിന് രാജ്യസുരക്ഷയുടെ പേരിൽ ഭരണഘടനക്കും മറ്റു നിയമങ്ങൾക്കും അതീതമായ അധികാരം നൽകുന്നു. 1967 ൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഈ നിയമം അതേ വർഷം ഡിസംബർ 30 ന് രാഷ്ട്രപതി ഒപ്പുവെച്ചു. 1969, 1972, 1986, 2004, 2008, 2012 എന്നീ വർഷങ്ങളിൽ ഈ ബില്ലിൽ കൂടുതൽ കടുപ്പമേറിയ ഭേദഗതികൾ വരുത്തുകയുമുണ്ടായി. രണ്ടാം മോഡി മന്ത്രിസഭയും നിയമത്തെ കൂടുതൽ കടുപ്പമാക്കി.  1967 ൽ പാസാക്കിയെങ്കിലും ഈ നിയമം വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത് 2000 ത്തിനു ശേഷമാണ്.
വാസ്തവത്തിൽ യുഎപിഎയുടെ ദുരുപയോഗമല്ല, നിയമം തന്നെ നിയമ നിർമാണ അധികാരത്തിന്റെ ദുരുപയോഗമാണ് എന്നതാണ് പ്രശ്‌നം. യാതൊരു കുറ്റകൃത്യത്തിലും ഏർപ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെ പോലും ഇതിലൂടെ പ്രതിയാക്കി നിയമ നടപടി സ്വീകരിക്കാം. അതാണിപ്പോഴും കണ്ടത്.  സർക്കാർ നയങ്ങളെയും നടപടികളെയും വിമർശിക്കുന്ന ഏതൊരു സംഘടനയേയും ഭീകര സംഘടനയായി മുദ്ര കുത്താം. അറസ്റ്റ് ചെയ്യുന്നതിനും പീഡിപ്പിക്കുന്നതിനും പോലീസിന് അമിതാധികാരങ്ങൾ നൽകുന്നു.  ജാമ്യമില്ലാതെ ദീർഘകാലം ആളുകളെ വിചാരണത്തടവുകാരായി തടവിലിടാൻ നിയമം അനുവദിക്കുന്നു. ഭീകര പ്രവർത്തനം ആരോപിക്കപ്പെടുന്ന കേസുകളിൽ പ്രതിയാക്കപ്പെടുന്നതോടെ കുറ്റാരോപണം തെറ്റാണെന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിയുടേതാകുന്നു.  അഭിപ്രായ പ്രകടനത്തിനും ആശയ പ്രചാരണത്തിനും സംഘടിക്കുന്നതിനും യോഗം ചേരുന്നതിനുമുള്ള മൗലികാവകാശങ്ങൾ ലംഘിക്കുന്നു. ടാഡ, പോട്ട നിയമങ്ങളിൽ ആ നിയമത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിശോധിക്കാനുള്ള വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ യു.എ.പി.എയിൽ അത്തരം ഒരു വ്യവസ്ഥയോ അതിനുള്ള സാധ്യതകളോ ഇല്ല.  യു.എ.പി.എ പ്രകാരമുള്ള കേസുകൾ അന്വേഷിക്കുന്നത് കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന  എൻ.ഐ.എ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയാണ്. 
ഇന്ന് എൻ.ഐ.എ അന്വേഷിക്കുന്ന കേസുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 200 ൽപരം പേർക്കെതിരെയാണ് കേരളത്തിൽ യുഎപിഎ ചുമത്തിയത്. ഇക്കാര്യത്തിൽ ഉരുമുന്നണി സർക്കാരും മത്സരിക്കുകയായിരുന്നു. എന്നാൽ യു.ഡി.എഫ് സർക്കാർ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ യുഎപിഎ ചുമത്തിയപ്പോഴാണ് സി.പി.എം അതിനെതിരെ രംഗത്തു വന്നത്. അപ്പോഴും അവർ പറയുന്നത് നിയമം ദുരുപയോഗിക്കരുതെന്നാണ്. തങ്ങൾക്കെതിരെ ഉപയോഗിക്കുന്നതാണ് അവർക്ക് ദുരുപയോഗം എന്നതാണ് തമാശ.
ഒരാൾ മാവോവാദിയാകുന്നത് കുറ്റകരമല്ലെന്ന ഹൈക്കോടതി വിധി നിലനിൽക്കുമ്പോഴാണ് മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്നു ആരോപിച്ച് യു. എ. പി. എ ചുമത്തുന്നത്.  മാവോവാദിയാണെന്ന കാരണത്താൽ മാത്രം ഒരാളെ കസ്റ്റഡിയിൽ വെക്കാനാകില്ല എന്നും നിയമ വിരുദ്ധ പ്രവർത്തനം നടത്തിയാൽ മാത്രമേ തടവിലാക്കാൻ സാധിക്കൂവെന്നുമാണ് കോടതി പറഞ്ഞത്. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കേ അതിന്റെ പേരിൽ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാൻ അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് നിരീക്ഷിച്ചത്. അതേസമയം, ഈ സ്വാതന്ത്ര്യം നിയമ വിരുദ്ധ പ്രവർത്തനങ്ങളിലേക്കു വഴിമാറുമ്പോൾ രാജ്യത്തിന്റെ നിയമം ഉപയോഗിച്ചു തടയാമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2014 മെയ് 20 ന് വയനാട്ടിൽ വെച്ച് തണ്ടർ ബോൾട്ട് ശ്യാം ബാലകൃഷ്ണൻ എന്ന യുവാവിനെ കസ്റ്റഡിയിൽ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.  മാവോയിസ്റ്റാണെന്നാരോപിച്ചാൽ ആരേയും നിയമ വിരുദ്ധമായി തുറുങ്കിലടക്കാമെന്ന അവസ്ഥക്കുള്ള മറുപടിയായിരുന്നു  കോടതി വിധി. നിരോധിത സംഘടനയിൽ പ്രവർത്തിക്കുന്നത് കുറ്റകരമല്ല എന്നും നിയമ വിരുദ്ധവും അക്രമവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതാണ് കുറ്റകരം എന്നും നേരത്തെ ഒരു സുപ്രീം കോടതി വിധിയുമുണ്ടായിരുന്നു. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് യു എ പി എ തങ്ങളുടെ നയമല്ലെന്നു പ്രഖ്യാപിക്കുന്ന ഒരു സർക്കാർ അതേ ഭീകര നിയമം നിരന്തരമായി ഉപയോഗിക്കുന്നത്. വധശിക്ഷക്ക് തങ്ങളെതിരാണെന്നു പറഞ്ഞ് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ആവർത്തിക്കുന്ന പോലെ തന്നെ.
 

Latest News