ഐഫോണ്‍ തട്ടിയെടുത്ത കള്ളനു പിന്നാലെ ട്രെയിനില്‍നിന്ന് ചാടിയ യുവാവ് മരിച്ചു

കൊല്‍ക്കത്ത- പുതുതായി വാങ്ങിയ ഐഫോണ്‍ തട്ടിപ്പറിച്ച കള്ളനെ പിടിക്കാന്‍ ട്രെയിനില്‍നിന്ന് ചാടിയ 27കാരന് ദാരുണാന്ത്യം. പശ്ചിമബംഗാളിലെ ജംഷഡ്പൂരിലാണ് സംഭവം. ജോലി കഴിഞ്ഞ് സാമ്പല്‍പൂര്‍ എക്‌സ്പ്രസില്‍വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ സൗരഭ് ഗോഷാറാണ് പ്ലാറ്റ്‌ഫോമില്‍ തലയടിച്ച് വീണു മരിച്ചത്.
ഉളുബേരിയ റെയില്‍വേ സ്‌റ്റേഷന്‍ വിട്ട ഉടനെയാണ് ട്രെയിനിലുണ്ടായിരുന്ന  മോഷ്ടാവ് ഐഫോണ്‍ തട്ടിയെടുത്ത് ട്രെയിനില്‍നിന്ന് ചാടി ഇറങ്ങിയത്.
കള്ളനെ പിടികൂടാനായി ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ സൗരഭ് പ്ലാറ്റ് ഫോമില്‍ കാലുകുത്തിയതും താഴെ വീഴുകയായിരുന്നു. വീഴുന്നതിനിടെ കല്ലില്‍ തലയടിച്ചാണ് അബോധാവസ്ഥയിലായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News