കെണിയില്‍വീണ പുലിക്ക് പച്ചില കൊടുത്തു; പുലി കൈ കടിച്ചു കീറി-video

തുമകുരു- കെണിയില്‍ കുടുങ്ങിയ പുലിക്ക് പച്ചില തിന്നാന്‍ കൊടുത്ത മധ്യവയസ്‌കന്റെ കൈ പുലി കടിച്ച് കീറി. കര്‍ണാടകയിലെ തുംകൂരിലാണ് സംഭവം.
കെണിയില്‍ വീണ പുലിയെ കാണാനെത്തിയ ഇയാള്‍ കൂട്ടിനുള്ളില്‍ കിടന്ന പുള്ളിപ്പുലിയ്ക്ക് പച്ചില കൊടുക്കുകുയായിരുന്നു. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.  പച്ചിലയുടെ കമ്പില്‍ കടിച്ച് പിടിച്ച് പുലി ഇയാളെ കൂടിനടുത്തേക്ക് അടുപ്പിച്ച് കൈ കടിച്ച് കീറി.  സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് പിറകിലേക്ക് വലിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

Latest News