വീണ്ടും കുഴല്‍ക്കിണര്‍ അപകടം; ഹരിയാനയില്‍ അഞ്ച് വയസ്സുകാരിയെ രക്ഷിക്കാന്‍ ശ്രമം

ചണ്ഡീഗഡ്- തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടര വയസ്സുകാരന്‍ സുജിത് വില്‍സണ്‍ കുഴല്‍ക്കിണറില്‍ വീണ് മരിച്ച സംഭവത്തിനു പിന്നാലെ വീണ്ടുമൊരു കുഴല്‍ക്കിണര്‍ അപകടം.
ഹരിയാന കര്‍ണാലിലെ ഗരൗഡയിലാണ് അഞ്ചുവയസ്സുകാരി 50 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണത്.   ഗരൗഡയിലെ ഹര്‍സിങ്പുര ഗ്രാമത്തിലെ പെണ്‍കുട്ടിയാണ്  കുഴിയിലേക്ക് പതിച്ചത്.
ഞയാറാഴ്ചയാണ് വൈകിട്ടുണ്ടായ അപകടത്തില്‍ തിങ്കളാഴ്ചയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഒക്ടോബര്‍ 25-നാണ് തിരുച്ചിറപ്പള്ളിയില്‍ സുജിത് വില്‍സണ്‍ എന്ന രണ്ടര വയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ രക്ഷിക്കാന്‍ നാല് ദിവസത്തോളം നടത്തിയ ദൗത്യം പരാജയപ്പെടുകയായിരുന്നു.   കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

 

Latest News