കഴക്കൂട്ടം-വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി പിടിയിലായി. മര്യനാട് അര്‍ത്തി പുരയിടത്തില്‍ സോജന്‍ (24),മര്യനാട് ആശാ ഹൗസില്‍ അഭിലാഷ് (25),മര്യനാട് ഫിഷര്‍െമന്‍ കോളനി എ-7 ല്‍ ടോമി (23) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നേരത്തെ കഠിനംകുളം ശാന്തിപുരം ശാലിനി കോട്ടേജില്‍ നിരഞ്ജ (21) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വ്യാഴാഴ്ചയാണ് സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ കഠിനംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയെ സ്റ്റേഷന്‍ കടവ് ഭാഗത്ത് പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.