Sorry, you need to enable JavaScript to visit this website.

പീഡനം സഹിക്ക വയ്യാതെ യുവതി ആത്മഹത്യ ചെയ്തു 

ഹൈദരാബാദ്- ഗാര്‍ഹിക പീഡനത്ത തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ അംബര്‍പേട്ടിലാണ് സംഭവം. ശിവാനി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.ഭര്‍ത്താവിന്റെയും അമ്മായിയമ്മയുടെയും പീഡനം സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തത് എന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2014ലാണ് ശിവാനിയും സായ് സുകേതും തമ്മില്‍ വിവാഹിതരായത്. കുറച്ച് കാലങ്ങള്‍ക്ക് ശേഷം സ്ത്രീധനത്തിന്റെ പേരില്‍ സായ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ തുടങ്ങി. കൂടാതെ സായിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇതില്‍ ശിവാനി വളരെയധികം മനോവിഷമത്തില്‍ ആയിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു ശിവാനി.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശിവാനി മുറിയില്‍ കയറി വാതില്‍ അടച്ചു. പിന്നീട് അമ്മായിയമ്മ ശിവാനിയെ അത്താഴത്തിന് വിളിക്കാന്‍ പോയപ്പോഴാണ് ശിവാനിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.ശിവാനിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയമുന്നയിച്ചിട്ടുണ്ട്. ഭര്‍ത്താവിനും അമ്മക്കുമെതിരെ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തു.

Latest News