കത്തിമുനയില്‍ യുവതിയെ പീഡിപ്പിച്ച ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15 വര്‍ഷം തടവ്

ലണ്ടന്‍- കത്തിമുനയില്‍ നിര്‍ത്തി യുവതി ബലാത്സംഗം ചെയ്യുകയും കവര്‍ച്ച നടത്തുകയും ചെയ്ത ഇന്ത്യന്‍ വശംശജനെ ബ്രിട്ടീഷ് കോടതി 15 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. 28കാരനായ ദില്‍ജീത് ഗ്രെവാളാണ് ശിക്ഷിക്കപ്പെട്ടത്. 30ലേറെ പ്രായമുള്ള സ്ത്രീയെ ഫോണില്‍ വിളിച്ച് കൂടിക്കാഴ്ച തരപ്പെടുത്തിയാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ഏപ്രിലില്‍ ഹിലിങ്ഡണിലെ യുവതിയെ വീട്ടിലെത്തിയാണ് പ്രതി ലൈംഗികാതിക്രമം കാട്ടുകയും കവര്‍ച്ച നടത്തുകയും ചെയ്തത്. വീട്ടില്‍ കയറിയ ഉടന്‍ കത്തി ചൂണ്ടി ദില്‍ജീത് യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം ചെയ്ത പ്രതി രണ്ടര മണിക്കൂറിനു ശേഷമാണ് സ്ഥലം വിട്ടത്. പീഡിപ്പിച്ച ശേഷം യുവതിയുടെ മൊബൈല്‍ ഫോണും പണവും പ്രതി ആവശ്യപ്പെട്ടു. ഇതു നല്‍കിയ ശേഷം മുറിയില്‍ പണത്തിനായി വീണ്ടും തിരഞ്ഞെന്നും യുവതി കോടതിയില്‍ പറഞ്ഞു. പ്രതി ദില്‍ജീത് കടന്നു കളഞ്ഞ ശേഷം വിദേശത്തുള്ള ഒരു സുഹൃത്തിനെ വിളിച്ചാണ് യുവതി കാര്യം അറിയിച്ചത്. അവര്‍ പോലീസിനു വിവരം നല്‍കുകയായിരുന്നു.

ദില്‍ജീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഐല്‍വര്‍ത്ത് ക്രൗണ്‍ കോടതിയാണ് 15 വര്‍ഷം തടവു വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം അഞ്ചു വര്‍ഷം നിരീക്ഷണ വിധേയനാക്കാനും കോടതി വിധിയില്‍ പറയുന്നുണ്ട്.
 

Latest News