സ്‌നേഹക്കൂട്ടം   കേരളപ്പിറവി കലാസന്ധ്യ മനം കവര്‍ന്നു   

സ്‌നേഹക്കൂട്ടം ജിദ്ദയുടെ  മൂന്നാം വാര്‍ഷികവും കേരളപ്പിറവി ദിനവും ഷറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍  സി.ഒ.ടി. അസീസ് ഉദ്ഘാടനം ചെയ്യുന്നു. 

ജിദ്ദ- കലാ സാംസ്‌കാരിക സാമൂഹ്യ രംഗത്ത് സജീവമായ സ്‌നേഹക്കൂട്ടം ജിദ്ദയുടെ  മൂന്നാം വാര്‍ഷികവും കേരളപ്പിറവി ദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഷറഫിയ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍ പ്രസിഡന്റ് മുജീബ് തൃത്താലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സി.ഒ.ടി അസീസ് (മലയാളം ന്യൂസ്) ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള എല്ലാവരുടേയും പ്രാതിനിധ്യമുള്ള സംഘടനയ്ക്ക് കലാ സാംസ്‌കാരിക രംഗത്ത് ഏറെ നേട്ടമുണ്ടാക്കാനാവും. സ്‌നേഹക്കൂട്ടം പോലെയുള്ള സംഘടനകള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ അനിവാര്യമാണെന്നും  അദ്ദേഹം പറഞ്ഞു. 
സംഘടനയുടെ സെക്രട്ടറി ആയിരിക്കേ മരണപ്പെട്ട അനീസ് അഹമ്മദ് പട്ടാമ്പിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ മൗന പ്രാര്‍ത്ഥനയോടെ ആയിരുന്നു ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. വേദിയില്‍ വൈസ് പ്രസിഡന്റ് ഇസ്മായില്‍ കൂരിപ്പൊയില്‍ പ്രഖ്യാപിച്ച പ്രഥമ അനീസ് അഹമ്മദ് മെമ്മോറിയല്‍ വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ മുഹമ്മദ് ഫായിസ് വടയില്‍, ജെസീക്ക മരിയ എന്നീ വിദ്യാര്‍ഥികള്‍ക്ക് രക്ഷാധികാരികളായ അലി തേക്കുതോടും കരീം മണ്ണാര്‍ക്കാടും വിതരണം ചെയ്തു. ഇവര്‍ക്കുള്ള ട്രോഫികള്‍ അബ്ദുല്‍ മജീദ് നഹയും ജാഫറലി പാലക്കോടും (മാതൃഭൂമി ന്യൂസ്) നല്‍കി. മറ്റൊരു രക്ഷാധികാരിയായ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ പൊതു ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. 
ജിദ്ദയിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ  കെ.ടി.എ.മുനീര്‍, കുഞ്ഞാലി ഹാജി, സി.എം. അഹമ്മദ് ആക്കോട്, അബ്ദുള്ള മുക്കണ്ണി, ബഷീര്‍ അലി പരുത്തിക്കുന്നന്‍, റഫീഖ് പത്തനാപുരം, ഹക്കീം പാറക്കല്‍, അബ്ദുല്‍ അസീസ് പട്ടാമ്പി, അസാബ് വര്‍ക്കല, അബ്ദുല്‍ ഗഫൂര്‍ ചാലില്‍, ഷൗക്കത്ത് പരപ്പനങ്ങാടി, ആബിദ് മൊറയൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
ജനറല്‍ സെക്രട്ടറി ഷിജു ജോണ്‍ സ്വാഗതവും പ്രവീണ്‍ എടക്കാട് നന്ദിയും പറഞ്ഞു.  കോമഡി ഉത്സവം ഫെയിം ആശാ ഷിജുവും നൂഹ് ബീമാപ്പള്ളിയും നേതൃത്വം നല്‍കിയ കലാവിരുന്നില്‍ ജിദ്ദയിലെ പ്രശസ്ത കലാകാര•ാര്‍ അണിനിരന്നു. സിയാദ് വല്ലാഞ്ചിറ, സല്‍മാന്‍ ചോക്കാട് എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു. ഷാക്കിര്‍ കോടശ്ശേരി അവതാരകനായി. നൗഷാദ് കാളികാവ് കാലവിരുന്നിന് നന്ദി പറഞ്ഞു.

Latest News