ചെന്നൈ- കുടുംബ വഴക്കിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമായ മകളെ പിതാവ് ചുമരിലടിച്ചു കൊന്നു. ചെന്നൈ കെ.കെ. നഗറിലാണ് സംഭവം. രാജമാത എന്ന കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് എം. എല്ലപ്പനെ (27) എം.ജി.ആര്‍ നഗര്‍ പോലീസ് അറസ്റ്റു ചെയ്തു. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
രണ്ടു വര്‍ഷം മുമ്പാണ് ഡോ.അംബേദ്കര്‍ കോളനിയിലെ കെ.കെ. നഗര്‍ സ്വദേശിനി ദുര്‍ഗ ആദ്യ ഭര്‍ത്താവ് അറുമുഖനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തി എല്ലപ്പനെ വിവാഹം ചെയ്തത്. ആദ്യബന്ധത്തില്‍ ദുര്‍ഗക്ക് രണ്ട് മക്കളുണ്ട്.
ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും ചേര്‍ന്ന് മദ്യപിച്ച ശേഷം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് എല്ലപ്പന്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് ചുമരില്‍ അടിച്ചു. ഗുരുതരമായ പരിക്കേറ്റ കുഞ്ഞ് അബോധാവസ്ഥയിലായി. കുഞ്ഞിനെ മാതാവ് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.